ലക്‌നൗ: ഉത്തർപ്രദേശിൽ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഇന്നലെയാണ് നാലാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചത്. നാളെ നടക്കുന്ന വോട്ടെടുപ്പിൽ 9 ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. ആകെ 624 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്.
കർഷക കൂട്ടക്കൊല നടന്ന ലഖിംപുർ ഖേരിയിലും നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ കോൺഗ്രസിന്റെ അവശേഷിക്കുന്ന ചില ശക്‌തികേന്ദ്രങ്ങളും നാളെ പോളിംഗ് ബൂത്തിലെത്തുന്നുണ്ട്. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്‌ദ പ്രചാരണം നടക്കും. യുപിയിൽ 7 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 10ആം തീയതിയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. മാർച്ച് 7ആം തീയതി അവസാനഘട്ട വോട്ടെടുപ്പും നടക്കും. തുടർന്ന് മാർച്ച് 10ആം തീയതിയാണ് ഫലപ്രഖ്യാപനം നടത്തുക.
Read also: യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച് റഷ്യ