പൊതു സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; അബുദാബിയിൽ 20 മുതൽ

By Team Member, Malabar News
Abu Dhabi
Ajwa Travels

അബുദാബി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി അബുദാബി. ഈ മാസം 20ആം തീയതി മുതൽ പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം നൽകിയാൽ മതിയെന്ന നിർദ്ദേശത്തിന് അബുദാബി ദുരന്തനിവാരണ സമിതി അംഗീകാരം നൽകി.

അൽ ഹൊസൻ ആപ്പ് സ്‌റ്റേറ്റസിലെ നിറത്തിന് അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുന്നത്. അതായത് വാക്‌സിൻ എടുത്ത ആളുകൾക്ക് ഈ ആപ്പിൽ പച്ച നിറമായിരിക്കും കാണിക്കുക. അപ്പോൾ മാത്രമായിരിക്കും പൊതു സ്‌ഥലങ്ങളിൽ ആളുകൾക്ക് പ്രവേശനത്തിന് അനുമതി ഉണ്ടായിരിക്കുക.

കൂടാതെ 2 ഡോസ് കോവിഡ് വാക്‌സിനും എടുത്ത ആളുകൾ 6 മാസത്തിനുള്ളിൽ ബൂസ്‌റ്റർ ഡോസ് എടുത്തില്ലെങ്കിൽ അൽ ഹൊസൻ ആപ്പ് സ്‌റ്റേറ്റസ്‌ ചാര നിറമാകും. ഒപ്പം തന്നെ ബൂസ്‌റ്റർ ഡോസ് എടുക്കുന്നതിന് 30 ദിവസത്തെ സാവകാശം കൂടി അനുവദിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also: അഞ്ചുതെങ്ങിൽ മൽസ്യ തൊഴിലാളികളുടെ പ്രതിഷേധ സമരം; തീരദേശപാത ഉപരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE