ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്‌സിൻ; കാഞ്ഞങ്ങാട് നഗരസഭയിൽ ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു

By News Desk, Malabar News
covid vaccination kerala is far behind
Representational Image

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ ഭിന്നശേഷി കിടപ്പു രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുന്നതിനായി ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു. 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് മുഖേന തയ്യാറാക്കിയ പട്ടിക പ്രകാരം ഓരോ ഗുണഭോക്‌താവിനെയും ഫോൺ മുഖാന്തരം ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.

ഇതിനായുള്ള ഹെൽപ് ഡെസ്‌ക്ക് പ്രവർത്തനം രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും. വാക്‌സിൻ ലഭിക്കാൻ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും ആധാറും രജിസ്ട്രേഷൻ സമയം കൈയ്യിൽ വെക്കണം. അതിന്റെ പകർപ്പ് അയച്ചു നൽകുകയും വേണം.

Read Also: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE