കണ്ണൂരിൽ പച്ചക്കറി, പഴം ഓണച്ചന്തകൾ ഓഗസ്‌റ്റ് 17 മുതൽ

By Staff Reporter, Malabar News
onam-market-in kannur
Representational Image
Ajwa Travels

കണ്ണൂർ: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള പഴം, പച്ചക്കറി ഓണച്ചന്തകൾ 17, 18, 19, 20 തീയതികളിൽ നടക്കും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലായി കൃഷിവകുപ്പ് 107 ചന്തകളും, ഹോർട്ടികോർപ്പ് 30 ചന്തകളും, വിഎഫ്‌പിസികെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ ഓഫ് കേരള) ആറ് ചന്തകളുമാണ് സംഘടിപ്പിക്കുക.

സ്വന്തമായി ഉൽപാദിപ്പിച്ച പഴം, പച്ചക്കറികൾ എന്നിവയുടെ വിപണനത്തിന് ആഗ്രഹിക്കുന്ന കർഷകർ ആഗസ്‌റ്റ് ആറിനകം അതത് കൃഷിഭവനിൽ വിവരം നൽകണമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഓണവിപണി ലക്ഷ്യമിട്ടാണ് എല്ലാവർഷവും ഇത്തരത്തിലുള്ള ചന്തകൾ സംഘടിപ്പിക്കുന്നത്. ഇതിലൂടെ കർഷകർക്ക് നേരിട്ട് ഉൽപന്നങ്ങൾ വിൽക്കാനുള്ള അവസരമാണ് ലഭിക്കുക.

Read Also: മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; സുപ്രീം കോടതിയിൽ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE