വയനാട്: ജില്ലയിൽ പോളിങ് സമയം വൈകീട്ട് ആറ് വരെ മാത്രമെന്ന് അറിയിച്ച് കളക്‌ടർ. മാവോയിസ്‌റ്റ് ഭീഷണി ഉള്ളതിനാലാണ് പോളിങ് സമയം ഒരു മണിക്കൂർ ചുരുക്കിയത്. അതേസമയം നിലവില്‍ മാവോയിസ്‌റ്റ് ആക്രമണത്തിനുള്ള സാധ്യത ജില്ലയിലില്ലെന്നും കളക്‌ടർ അദീല അബ്‌ദുല്ല അറിയിച്ചു.
ഇത്തവണ സംസ്‌ഥാനത്തെ വോട്ടെടുപ്പ് വൈകീട്ട് 7 വരെ നീട്ടിയിരുന്നു. കോവിഡ് പശ്‌ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ ആയിരുന്നു നടപടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ നാളെ രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണി വരെ പോളിങ് ഉണ്ടാവും. അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റെയ്നിൽ ഉള്ളവര്‍ക്കും പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാം.
140 നിയമസഭാ മണ്ഡലങ്ങളിലായി 957 സ്‌ഥാനാര്‍ഥികളാണ് നാളെ ജനവിധി തേടുന്നത്. 2 കോടി 74 ലക്ഷത്തോളം വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തുകളിൽ എത്തും. വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ കൃത്യമായി സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാനിറ്റൈസര്‍ അടക്കം കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനുള്ള എല്ലാ സംവിധാനവും ബൂത്തുകളിൽ സജ്ജമാണ്.
Malabar News: മുഖ്യമന്ത്രിയുടെ പ്രസംഗം അടർത്തി ചിലർ വർഗീയ പ്രചരണത്തിന് ശ്രമിക്കുന്നു; എംവി ജയരാജൻ