മാസ്‌കും ഇല്ല, അകലവും ഇല്ല; അവധി ആഘോഷങ്ങളില്‍ മതിമറന്ന് വുഹാനിലെ ആളുകള്‍

By Team Member, Malabar News
Malabarnews_wuhan
വുഹാനിലെ വാട്ടർ പാർക്ക് പാർട്ടി
Ajwa Travels

ബെയ്ജിങ് : കോവിഡ് മഹാമാരി ആഗോള തലത്തില്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ആദ്യം നിശ്ചലമായ നഗരമാണ് ചൈനയിലെ വുഹാന്‍. ലോകത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും വുഹാനില്‍ ആയിരുന്നു. എന്നാലിപ്പോള്‍ വുഹാനില്‍ നിന്നും വരുന്ന വാര്‍ത്തകളും കാഴ്ചകളും എല്ലാവരെയും ഞെട്ടിക്കുന്നതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകം മുഴുവന്‍ മാസ്‌കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചും നടക്കുമ്പോള്‍ യാതൊരു സുരക്ഷാ മുന്‍ കരുതലുകളുമില്ലാതെ ആഘോഷങ്ങളില്‍ മുഴകിയിരിക്കുകയാണ് വുഹാനിലെ ആളുകള്‍. വാരാന്ത്യത്തിലെ അവധി ആഘോഷിക്കുന്ന വുഹാനിലെ ആളുകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വുഹാനിലെ വാട്ടര്‍ പാര്‍ക്കിലാണ് കോവിഡ് ചട്ടങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് ആളുകള്‍ പാര്‍ട്ടിയില്‍ പങ്കുചേര്‍ന്നത്. 76 ദിവസത്തെ ലോക്ഡൗണിന് ശേഷം കഴിഞ്ഞ ജൂണിലാണ് വുഹാനില്‍ ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ വുഹാനില്‍ നടന്ന ആഘോഷ പരിപാടി നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്ക് പാര്‍ക്ക് ടിക്കറ്റില്‍ ഡിസ്‌കൗണ്ടോടു കൂടിയാണ് പ്രവേശനം അനുവദിച്ചിരുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ക്കില്‍ ഉള്‍ക്കൊള്ളാവുന്നതിലും 50 ശതമാനം കൂടുതല്‍ ആളുകള്‍ വാട്ടര്‍പാര്‍ക്ക് പാര്‍ട്ടിയില്‍ പങ്കുചേരാന്‍ എത്തിയതായാണ് വിവരം.

കോവിഡ് മൂലം തകര്‍ന്ന പ്രാദേശിക സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കാന്‍ ചൈനയിലെ ഹുബൈ പ്രവിശ്യയിലടക്കം 400ലധികം സ്ഥലങ്ങളാണ് ഗവണ്‍മെന്റ് ഇതിനോടകം വിനോദ സഞ്ചാരത്തിനായി തുറന്ന് കൊടുത്തിട്ടുള്ളത്.

വുഹാനില്‍ 1.10 കോടി ആളുകള്‍ക്ക് കോവിഡ് ബാധയുണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ രോഗം വന്ന് മരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം പ്രാദേശികമായി ആര്‍ക്കും ഇവിടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ വെള്ളത്തില്‍ അര്‍ധനഗ്നരായി നീന്തിത്തുടിച്ച് പാട്ടുകള്‍ക്കൊപ്പം വാരാന്ത്യ അവധി ആഘോഷിക്കുന്ന ചൈനീസ് ജനതയുടെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE