കോവിഡ് ബാധിച്ചിട്ടും ​ഗ്ലൗസ് ഇടാതെ ഫയൽ നോക്കി ​ഗോവ മുഖ്യമന്ത്രി; വ്യാപക വിമർശനം

By Desk Reporter, Malabar News
Goa CM_2020 Sep 05
Ajwa Travels

പനജി: കോവിഡ് സ്ഥിരീകരിച്ചിട്ടും ​ഗ്ലൗസ് ഇടാതെ ഫയലുകൾ നോക്കുന്ന ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെതിരെ രൂക്ഷ വിമർശനമുയരുന്നു. ‘കോവിഡ് പോസിറ്റീവ് ആയിട്ടും വിശ്രമമില്ലാതെ ഉത്തരവാദിത്വം നിറവേറ്റുന്ന മുഖ്യമന്ത്രിയെ നോക്കൂ’ എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോ​ഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രമോദ് സാവന്തിന്റെ ചിത്രം പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് വ്യാപക വിമർശനമുയർന്നത്.

കോവിഡ് സ്ഥിരീകരിച്ച വ്യക്തി കയ്യിൽ ​ഗ്ലൗസ് ഇടാതെ നോക്കിയ ഫയൽ പിന്നീട് മറ്റ് ഉദ്യോ​ഗസ്ഥർക്ക് കൈമാറുമ്പോൾ അവർക്ക് രോ​ഗം പകരില്ലേ എന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ ചോദ്യം. കോവിഡ് ബാധിതനായിട്ടും കർമനിരതനാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി യഥാർത്ഥത്തിൽ രോ​ഗം പരത്തുകയാണെന്ന്​ ​ഗോവ പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ​ഗിരീഷ് ചോഡങ്കർ ആരോപിച്ചു.

​ഗ്ലൗസ് ധരിക്കാതെയാണ് അദ്ദേഹം ഫയലുകൾ നോക്കുന്നത്. ഈ ഫയലുകൾ ഉപയോ​ഗിക്കുന്ന സർക്കാർ ഉദ്യോ​ഗസ്ഥർക്ക് കോവിഡ് ബാധിച്ചാലും അതിശയമില്ലെന്ന് ചോഡങ്കർ പറഞ്ഞു.

സെപ്തംബർ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE