പുറംകടലിൽ തകർന്ന ബോട്ട് കണ്ടെത്തി; മൽസ്യ തൊഴിലാളികൾ സുരക്ഷിതർ

By Staff Reporter, Malabar News
fishing boat found
Representational image

കന്യാകുമാരി: പുറം കടലിൽ കപ്പലിടിച്ച് ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. കപ്പലിടിച്ച് ബോട്ട് ഭാഗികമായി തകർന്നെന്ന് തൊഴിലാളികൾ ബന്ധുക്കളെ അറിയിച്ചു. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് വെള്ളിയാഴ്‌ച തേങ്ങാപട്ടണത്ത് എത്തും.

ബോട്ടിന്റെ ഉടമയും തൊഴിലാളിയുമായ ഫ്രാങ്ക്‌ളിൻ ജോസഫ് കുടുംബവുമായി ഇന്ന് രാവിലെ ബന്ധപ്പെട്ടിരുന്നു. തങ്ങൾ സുരക്ഷിതരാണെന്നും കപ്പലിടിച്ച് ബോട്ടിന്റെ ക്യാബിൻ അടക്കമുള്ളവ തകർന്നുപോയെന്നും തൊഴിലാളികൾ അറിയിച്ചു.

ഗോവൻ തീരത്തു നിന്ന് 600 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടിന് ഒപ്പമുണ്ടായിരുന്നു ചെറുവള്ളങ്ങള്ളിൽ ഒന്ന് കപ്പലിടിച്ച് പൂർണമായും തകർന്നു പോയിരുന്നു. ഈ വള്ളത്തിലെ മൂന്നു ജീവനക്കാരും ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ടിൽ ഇപ്പോഴുണ്ട്. അപകടത്തിന് കാരണമായ കപ്പൽ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും തെരച്ചിലിൽ പങ്കാളികളായിരുന്നു. യുദ്ധകപ്പലും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചായിരുന്നു തെരച്ചിൽ. കൂടാതെ തെരച്ചിലിനായി ഒമാൻ തീരസംരക്ഷണ സേനയുടെ സഹായവും തേടിയിരുന്നു. മാത്രവുമല്ല മറ്റ് മൽസ്യ തൊഴിലാളികളും ബോട്ടുകളുമായി തെരച്ചിൽ നടത്തിയിരുന്നു.

Read Also: എസ്എസ്എൽസി ഐടി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE