1.5 മില്യൺ ഫോളോവേഴ്‌സ്‌, 15ലേറെ ഷോകൾ; ഫാഷൻ ലോകത്തെ ഞെട്ടിച്ചു പത്ത് വയസുകാരി

യുഎസ് സ്വദേശിനിയായ ടെയ്‌ലൻ ബിഗ്‌സ് തന്റെ പുതുമയാർന്ന ഫാഷനിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

By Trainee Reporter, Malabar News
Taylan Biggs Shocks Fashion World
ടെയ്‌ലൻ ബിഗ്‌സ്
Ajwa Travels

ഫാഷൻ ലോകത്ത് വ്യത്യസ്‌ത രൂപമാറ്റങ്ങളുമായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ‘ടെയ്‌ലൻ ബിഗ്‌സ്’ എന്ന പത്ത് വയസുകാരി. (Taylan Biggs) യുഎസ് സ്വദേശിനിയായ ടെയ്‌ലൻ ബിഗ്‌സ് തന്റെ പുതുമയാർന്ന ഫാഷനിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രായം ചെറുതാണെങ്കിലും ഫാഷൻ സ്‌റ്റേറ്റ്‌മെന്റിലും സ്‌റ്റൈലിലുമെല്ലാം ഈ കൊച്ചുമിടുക്കി എല്ലാവരെയും ഞെട്ടിച്ചുകളയും.

പാരിസ് ഫാഷൻ വീക്കിലി ബാൽമെയ്ൻ ഷോയിലെ ടെയ്‌ലന്റെ ലുക്ക് വൻ വൈറലായിരുന്നു. വെള്ള ജാക്കറ്റും പാന്റും സ്‌റ്റൈൽ ചെയ്‌താണ്‌ ടെയ്‌ലൻ ബിഗ്‌സ് എത്തിയത്. കറുത്ത ബൂട്ടുകളും ബാഗും വിന്റേജ് ഫ്രെയിംസ് ഷേഡുകളും അവളെ ഒന്നുകൂടി സ്‌റ്റൈലിഷാക്കി. പച്ച നിറത്തിലുള്ള അവളുടെ മുടിക്കും ആരാധകക്കൂട്ടം ഏറെയാണ്.

പാരിസ് ഫാഷൻ വീക്കിലി കൊച്ചുതാരമായ ഈ മിടുക്കി ഇത് ആദ്യമായല്ല ഫാഷൻ ലോകത്തെ വിസ്‌മയിപ്പിക്കുന്നത്. 18 മാസം പ്രായമുള്ളപ്പോഴാണ് ടെയ്‌ലൻ ബിഗ്‌സ് ആദ്യമായി മോഡലിങ്ങിനിറങ്ങുന്നത്. ഫാഷനെ ഏറെ സ്‌നേഹിച്ചിരുന്ന അമ്മ തന്നെയാണ് ടെയ്‌ലൻ ബിഗ്‌സിനെ ഫാഷൻ ലോകത്തേക്ക് പറത്തിവിട്ടത്.

ടെയ്‌ലന്റെ ചിത്രങ്ങൾ അമ്മ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ പരസ്യ കമ്പനികൾ ഓരോന്നായി അവരെ സമീപിച്ചു തുടങ്ങി. അങ്ങനെയാണ് ഫാഷൻ ലോകത്തേക്ക് ടെയ്‌ലൻ എത്തിയത്. പരസ്യങ്ങളിൽ അഭിനയിച്ചു തുടങ്ങിയ ടെയ്‌ലൻ ബിഗ്‌സ് പിന്നീട് വെച്ചടി വെച്ചടി ഫാഷൻ ലോകത്തെ തരംഗമായി മാറുകയായിരുന്നു.

Taylan Biggs
ടെയ്‌ലൻ ബിഗ്‌സ് പാരിസ് ഫാഷൻ ഷോയിൽ അവതരിപ്പിച്ച ലുക്ക്

വൻകിട ഫാഷൻ ബ്രാൻഡുകളെയടക്കം മുഖമായി മാറി ടെയ്‌ലൻ ബിഗ്‌സ്. ഈ ചെറിയ പ്രായത്തിൽ തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ 1.5 മില്യൺ ഫോളോവേഴ്‌സിനെയാണ് കൊച്ചുമിടുക്കി സ്വന്തമാക്കിയത്. അമേരിക്കയിലെ മിയാമി സ്വദേശിയാണ് ടെയ്‌ലൻ ബിഗ്‌സ്.

ഇതിനോടകം 15 ഫാഷൻ ഷോകളിൽ പങ്കെടുത്തു. പിതാവ് ജോഷ് ബിഗ്‌സാണ്‌ ടെയ്‌ലന് എപ്പോഴും കൂട്ടുപോവാറുള്ളത്. മകളോടൊപ്പം എപ്പോഴും ഉണ്ടാകാനായി അദ്ദേഹം കൺസ്ട്രക്ഷൻ കോൺട്രാക്റ്റർ ജോലി തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഫാഷനെ ഏറെ ഇഷ്‌ടപ്പെടുന്ന ടെയ്‌ലന് യാത്രകൾ ചെയ്യാനും ആളുകളെ കാണാനും അവരെ ഇന്റർവ്യൂ ചെയ്യാനുമൊക്കെയാണ് ഏറെ താൽപര്യം. ചെറുപ്രായത്തിൽ തന്നെ തിരക്കേറിയ ഫാഷൻ ഗേൾ ആയി മാറിയിരിക്കുകയാണ് ടെയ്‌ലൻ ബിഗ്‌സ്.

Most Read| ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ കുതിച്ചുചാട്ടം- അമ്പെയ്‌ത്തിൽ വനിതകൾക്ക് സ്വർണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE