സ്വദേശിവൽക്കരണം; കുവൈറ്റിൽ 5 മാസത്തിനിടെ തൊഴിൽ നഷ്‌ടമായത്‌ 2,089 പ്രവാസികൾക്ക്

By Team Member, Malabar News
Kuwait News
Ajwa Travels

കുവൈറ്റ്:  സർക്കാർ മേഖലയിലെ ജോലിയിൽ നിന്നും 2,089 പ്രവാസികളെ കൂടി ഒഴിവാക്കിയതായി വ്യക്‌തമാക്കി കുവൈറ്റ്. ഈ വർഷം മാർച്ച് മുതൽ ഓഗസ്‌റ്റ് 5 വരെയുള്ള കാലയളവിലാണ് ഇത്രയധികം പ്രവാസികളെ ജോലിയിൽ നിന്നും ഒഴിവാക്കിയത്. സിവിൽ സർവീസ് കമ്മീഷനാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം ഇതേ കാലയളവിൽ തന്നെ 10,780 സ്വദേശികളെ സർക്കാർ സ്‌ഥാപനങ്ങളിൽ നിയമിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. ജനസംഖ്യ അനുസരിച്ച് സ്വദേശി-വിദേശി ക്രമീകരണം നടപ്പാക്കുന്നതിനായാണ് ഇപ്പോൾ കുവൈറ്റിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിലവിൽ ഇതിന്റെ നടപടികൾ നടന്നുവരികയാണ്.

വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സര്‍ക്കാര്‍ ഏജന്‍സികളിലും ഈ വര്‍ഷം മാര്‍ച്ച് 24ന് 71,600 പ്രവാസികളാണ് ജോലി ചെയ്‌തിരുന്നത്‌. എന്നാൽ ഓഗസ്‌റ്റ് 17ലെ കണക്കുകള്‍ പ്രകാരം ഇത് 69,511 ആയി കുറഞ്ഞു. അതേസമയം സ്വദേശി ജീവനക്കാരുടെ എണ്ണം 3,08,409ല്‍ നിന്ന് 3,19,189 ആയി ഉയരുകയും ചെയ്‌തു.

Read also: ചരൺജിത് സിംഗ് ചന്നി അധികാരമേറ്റു; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് അമരീന്ദർ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE