32 വര്‍ഷം കൊണ്ട് കേരളത്തില്‍ അപ്രത്യക്ഷമായത് 6.75 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി

By News Desk, Malabar News
Malabar_News decreasing of paddy cultivation
Representation Image
Ajwa Travels

തിരുവനന്തപുരം: 32 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അപ്രത്യക്ഷം ആയത് 6.75 ലക്ഷം ഹെക്ടര്‍ വയലേലകള്‍ എന്ന് കൃഷി വകുപ്പിന്‍റെ ഞെട്ടിക്കുന്ന കണക്ക്. വയലില്‍ പണിയെടുക്കാന്‍ ആള്‍ ഇല്ലാതാവുന്നതോടെ നെല്‍വയലുകള്‍ ഒന്നൊന്നായി അപ്രത്യക്ഷമാവുകയാണ്.

1995 മുതലാണ് സംസ്ഥാനത്ത് നെല്‍കൃഷി ആദായകരമല്ലാതായത്. 2000- ല്‍ 2.5 ലക്ഷം ഹെക്ടര്‍ സ്ഥലത്തു നെല്‍കൃഷി ചെയ്തിരുന്നുവെങ്കിലും 2016- ല്‍ അത് 1.95 ലക്ഷം ഹെക്ടറിലേക്ക് കുറഞ്ഞു. ഓഖി ദുരന്തം, 2017 ലെ വരള്‍ച്ച, 2018-19 കാലയളവിലെ പ്രളയം എന്നിവയെ തുടര്‍ന്നാണ് നെല്‍കൃഷിക്ക് കനത്ത തിരിച്ചടി ഉണ്ടായതെന്ന് കൃഷി വകുപ്പ് പറയുന്നു.

1955-56 കാലയളവില്‍ 7.60 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍  ആണ് കേരളത്തില്‍ ഉണ്ടായിരുന്നത്. 1965-66 വര്‍ഷത്തില്‍, സംസ്ഥാനത്തെ നെല്‍കൃഷി ഉല്പ്പാദനം റെക്കോര്‍ഡ്  ഇട്ടിരുന്നു. 1970-71 കാലയളവില്‍ നെല്‍പ്പാടങ്ങളുടെ എണ്ണം 8.80 ലക്ഷം ഹെക്ടറായി ഉയര്‍ന്നിരുന്നു. നിലവില്‍ 2.05 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് മാത്രമാണു നെല്‍കൃഷി ഉള്ളത്. പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം എന്നിവടങ്ങളിലാണ് നെല്‍കൃഷി ഇപ്പോഴും സജീവം. പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരിയാണ് കേരളത്തിന് ആവശ്യമെങ്കിലും, 8 ലക്ഷം ടണ്‍ മാത്രമാണ് ഇപ്പോള്‍ ഉല്പ്പാദനം. തമിഴ്നാട്, ആന്ധ്ര, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിനാവശ്യമായ അരി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE