വിദേശത്ത് നിന്നെത്തിയ 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം

വ്യാപനം ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കില്ല. തരംഗം ഉണ്ടായാൽ തന്നെ മരണ നിരക്ക് വളരെ കുറവായിരിക്കും. ആശുപത്രി ചികിൽസയും മുൻപത്തേത് പോലെ വേണ്ടി വരില്ല-ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി

By Trainee Reporter, Malabar News
39 people who came from abroad got Covid; The next 40 days are crucial
Representational Image
Ajwa Travels

ന്യൂഡെൽഹി: ജനുവരിയോടെ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും കേന്ദ്രം അറിയിച്ചു. വിദേശത്ത് നിന്ന് എത്തുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിന് പിന്നിൽ. രണ്ടു ദിവസത്തിനിടെ വിദേശത്ത് നിന്ന് വന്ന 39 യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്‌ഥിരീകരിച്ചു.

6,000 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന രണ്ട് ശതമാനം ആൾക്കാരെ പരിശോധനക്ക് വിധേയമാക്കണമെന്നാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. ചൈനയിൽ അടുത്തിടെ കോവിഡ് വ്യാപനത്തിന് ഇടയാക്കിയ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് കോവിഡ് പരിശോധനകൾ ഉൾപ്പടെ കർശനമാക്കിയത്.

കോവിഡ് കിഴക്കൻ ഏഷ്യയിൽ എത്തി. ഏകദേശം 30-35 ദിവസങ്ങൾക്ക് ശേഷം കോവിഡ് 19ന്റെ പുതിയ തരംഗം ഇന്ത്യയിൽ എത്തിയതായി മുൻപേ തന്നെ റിപ്പോർട് ചെയ്‌തിരുന്നു. വ്യാപനം ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കില്ല. തരംഗം ഉണ്ടായാൽ തന്നെ മരണ നിരക്ക് വളരെ കുറവായിരിക്കും. ആശുപത്രി ചികിൽസയും മുൻപത്തേത് പോലെ വേണ്ടി വരില്ല-ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.

ചൈനയിലും ദക്ഷിണ കൊറിയയും ഉൾപ്പടെ ചില രാജ്യങ്ങളിൽ കോവിഡ് കേസുകളിൽ വലിയ വർധനയുണ്ട്. കേന്ദ്ര സർക്കാർ ഇതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഏത് സാഹചര്യത്തിനും തയ്യാറെടുക്കാൻ സംസ്‌ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഎഫ് 7ന്റെ വ്യാപന തീവ്രത വളരെ ഉയർന്നതാണെന്നും രോഗബാധിതനായ ഒരാളിൽ നിന്ന് 16 പേരിലേക്ക് രോഗം ബാധിക്കാമെന്ന് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്‌ഥൻ ചൂണ്ടിക്കാട്ടി. പുതിയ കോവിഡ് തരംഗത്തെ നേരിടാനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും യോഗം ചേർന്നിരുന്നു.

അതേസമയം, രാജ്യത്ത് ഉപയോഗിച്ച വാക്‌സിനുകൾ ഫലപ്രദമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ ഡെൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു.

Most Read: രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം; അമിത് ഷാക്ക് കത്തയച്ച് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE