പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്‌ജ്വല തുടക്കം

By Staff Reporter, Malabar News
pravasi-legal-cell-bahrain
Ajwa Travels

മനാമ: പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് തുടക്കമായി. മനാമയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഫെയർവേ കോർഡിനേറ്റർ സുവാദ് മുഹമ്മദ് മുബാറക് നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവഹിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ള മുഖ്യാതിഥിയായ ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കോർഡിനേറ്റർ അമൽദേവ് ആശംസ അറിയിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുഷമ ഗുപ്‌ത ആമുഖ പ്രഭാഷണവും, ട്രഷർ ടോജി നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് ബഹ്‌റൈനിലെ നാല് പ്രമുഖ നിയമ സ്‌ഥാപനങ്ങളുമായി പ്രവാസി ലീഗൽ സെൽ കരാറിൽ ഏർപ്പെട്ടു. ഇത് വഴി ബഹ്‌റൈനിലെ ഇന്ത്യക്കാർക്ക് പ്രവാസി ലീഗൽ സെൽ മുഖേന ഈ സ്‌ഥാപനങ്ങളിൽ നിന്ന് സൗജന്യ നിയമോപദേശം ലഭിക്കും.

പ്രവാസി ലീഗൽ സെൽ മീഡിയ കോർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത്, ബഹ്‌റൈനിലെ അഭിഭാഷകരായ അഡ്വ. ബുഷ്‌റ മയൂഫ്, അഡ്വ. ഇസ ഫരാജ്, അഡ്വ. താരിഖ് അൽ ഓവൻ, അഡ്വ. അഹമ്മദ്, അഡ്വ. സലേഹ് ഈസ, അഡ്വ. ദാന അൽബസ്‌താക്കി തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് ‘പ്രവാസികളും നിയമ പ്രശ്‌നങ്ങളും’ എന്ന പേരിൽ വെബിനാറും നടന്നു.

അഡ്വ. ജോസ് എബ്രഹാം, അഡ്വ. വികെ തോമസ് എന്നിവർ വെബിനാറിന് നേതൃത്വം നൽകി. രാജി ഉണ്ണികൃഷ്‌ണനാണ് വെബിനാറിന്റെ മോഡറേറ്ററായി പ്രവർത്തിച്ചത്. പ്രവാസി ലീഗൽ സെൽ ഭാരവാഹികളായ അമൽദേവ്, ടോജി, സുഷ്‌മിത ഗുപ്‌ത, ജോയിന്റ് സെക്രട്ടറി ശ്രീജ ശ്രീധർ, അരുൺ ഗോവിന്ദ്, ജയ് ഷാ, സന്ദീപ് ചോപ്ര, സുഭാഷ് തോമസ്, രാജീവൻ സികെ, സെന്തിൽ ജികെ, മണിക്കുട്ടൻ, ഗണേഷ് മൂർത്തി, സഞ്‌ജു റോബിൻ, ജോസഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Read Also: കോവിഡ് വാക്‌സിനേഷൻ; ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ വൈകരുതെന്ന് സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE