വടക്കാഞ്ചേരിയിൽ നാലാം ക്‌ളാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു

By Desk Reporter, Malabar News
A fourth class student was bitten by a snake in Vadakkancherry
Representational Image
Ajwa Travels

തൃശൂർ: വടക്കാഞ്ചേരി എൽപി സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിൽ വച്ച് കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം. സ്‌കൂൾ ബസിൽ നിന്ന് താഴെ ഇറങ്ങിയപ്പോൾ ആണ് കടിയേറ്റതെന്നാണ് വിവരം.

വടക്കാഞ്ചേരിയിലെ മറ്റൊരു എൽപി സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇവിടെ നിർമാണം നടക്കുന്നതിനാൽ ആനപ്പറമ്പ് സ്‌കൂളിലേക്ക് ക്‌ളാസുകൾ മാറ്റിയിരുന്നു. പാമ്പിനെ സ്‌ഥലത്തുണ്ടായിരുന്നവർ അടിച്ചുകൊന്നു. ഇവിടെ പാറക്കെട്ടുകളുടെ ഇടയിൽ നിന്ന് പാമ്പ് പുറത്തിറങ്ങിയതാവാം എന്നാണ് കരുതുന്നത്.

Most Read:  അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത്‌ 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE