എ രാജക്ക് തിരിച്ചടി; ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

പട്ടികജാതി സംവരണത്തിന് സിപിഎം ദേവികുളം എംഎൽഎ എ രാജയ്‌ക്ക് അർഹതയില്ലെന്ന് കോടതി വ്യക്‌തമാക്കി. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച ഡി കുമാർ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

By Trainee Reporter, Malabar News
A Raja -Devikulam MLA
Ajwa Travels

എറണാകുളം: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടതു സ്‌ഥാനാർഥി എ രാജയുടെ തിരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണത്തിന് സിപിഎം ദേവികുളം എംഎൽഎ എ രാജയ്‌ക്ക് അർഹതയില്ലെന്ന് കോടതി വ്യക്‌തമാക്കി. ഇതോടെയാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്.

എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച ഡി കുമാർ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത രാജക്ക് അവകാശമില്ലെന്ന് ആരോപിച്ചാണ് ഡി കുമാർ ഹരജി നൽകിയത്. ക്രിസ്‌തീയ വിശ്വാസിയായ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്ന് ഹരജിക്കാരൻ വാദിച്ചിരുന്നു.

എ രാജ ക്രിസ്‌തു വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഡി കുമാറിന്റെ ആരോപണം. ക്രിസ്‌തുമത വിശ്വാസികളായ അന്തോണി-എസ്‌തർ ദമ്പതികളുടെ മകനായി ജനിച്ച രാജ ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണെന്നും, ഇയാളുടെ ഭാര്യ ഷൈനി പ്രിയയും ക്രിസ്‌തുമത വിശ്വാസിയാണെന്നും ഇവരുടെ വിവാഹം ക്രിസ്‌തുമത ആചാര പ്രകാരമാണ് നടന്നതെന്നുമായിരുന്നു ഡി കുമാറിന്റെ വാദം. ഇതോടെ, എ രാജ വിചാരണ നേരിടമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

രാജ ഹിന്ദു മതത്തിൽപ്പെട്ട ആളാണെന്ന് പറയാനാകില്ലെന്ന് കോടതി അറിയിച്ചു. ‘ഡി രാജ ഹിന്ദു പറയ വിഭാഗത്തിൽപെട്ട ആളല്ല. അതുകൊണ്ടുതന്നെ പട്ടികജാതി സംവരണ മണ്ഡലത്തിൽ മൽസരിക്കാൻ യോഗ്യതയില്ല. രാജയുടെ നാമനിർദ്ദേശം റിട്ടേണിങ് ഓഫീസർ തള്ളേണ്ടത് ആയിരുന്നു. ഇത് ചെയ്‌തില്ല. ദേവികുളത്തെ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയാണെന്നും’ കോടതി വ്യക്‌തമാക്കി. ഉത്തരവിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനും, നിയമസഭാ സ്‌പീക്കർക്കും സംസ്‌ഥാന സർക്കാറിനും കൈമാറാൻ കോടതി നിർദ്ദേശം നൽകി. കൂടാതെ, തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്‌ഞാപനം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

ഇതോടെ, ദേവികുളത്ത് ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയിരിക്കുകയാണ്. പട്ടികജാതിക്കാരോട് സിപിഎം കാണിച്ച വഞ്ചനയാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കള്ള സർട്ടിഫിക്കറ്റുമായി മൽസരിച്ച സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Most Read: വിട്ടുവീഴ്‌ച ഇല്ലാതെ ഇന്നും പ്രതിഷേധം; സഭാ നടപടികൾ അൽപ്പസമയത്തേക്ക് നിർത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE