കാപ്പിറ്റോൾ പ്രക്ഷോഭം; ആപ്പിളിനെതിരെ നടപടി; ‘പാർലർ’ ആപ് നിർത്തലാക്കി

By News Desk, Malabar News
After Google, Apple Suspends Parler Social Network Over US Capitol Siege
Ajwa Travels

വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികൾ നടത്തിയ അക്രമാസക്‌ത പ്രക്ഷോഭത്തിൽ ആപ്പിളിനെതിരെ നടപടിയുമായി ഗൂഗിൾ. യുഎസിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമായ ‘ആപ്പിൾ പാർലർ’ ഗൂഗിൾ പ്‌ളേ സ്‌റ്റോറിൽ നിന്ന് താൽകാലികമായി പിൻവലിച്ചു.

അക്രമത്തിന് പ്രേരിപ്പിക്കുന്ന പോസ്‌റ്റുകൾ പ്രചരിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആപ് പിൻവലിച്ചത്. ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സാമൂഹ്യ മാദ്ധ്യമങ്ങൾ സ്വീകരിച്ചത് പോലെയുള്ള കർശന നയങ്ങൾ നടപ്പാക്കുന്നത് വരെ ആപ്പിൾ ‘പാർലർ’ സേവനം താൽകാലികമായി നിരോധിക്കുകയാണെന്ന് ആപ് ചീഫ് എക്‌സിക്യൂട്ടീവ് ജോൺ മാറ്റ്‌സെ അറിയിച്ചു.

ട്രംപ് പാർലർ ഉപയോക്‌താവല്ലെങ്കിലും നിരവധി ട്രംപ് അനുകൂലികൾ വ്യാപകമായി ഈ ആപ് ഉപയോഗിക്കുന്നുണ്ട്. ഒരു യുഎസ് പ്രസിഡണ്ടിനെതിരെ ആ രാജ്യത്തെ തന്നെ സമൂഹ മാദ്ധ്യമങ്ങള്‍ ഈ വിധത്തില്‍ നടപടി സ്വീകരിക്കുന്നത് ഇത് ആദ്യമാണ്. കാപ്പിറ്റോളിൽ അക്രമം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പാർലർ സസ്‌പെൻഡ് ചെയ്‌തത്‌. പ്‌ളേ സ്‌റ്റോറിൽ ലഭ്യമല്ലെങ്കിലും ഉപയോക്‌താക്കളുടെ ഫോണിൽ നിന്ന് ആപ് പിൻവലിച്ചിട്ടില്ല. കൂടാതെ, മറ്റ് ആൻഡ്രോയിഡ് അധിഷ്‌ഠിത ആപ്‌ളിക്കേഷൻ സ്‌റ്റോറുകളിലും പാർലർ ലഭ്യമാണ്.

ആപ് നിരോധിച്ചത് ഉപയോക്‌തൃ സുരക്ഷ പരിരക്ഷിക്കാനാണെന്ന് ഗൂഗിൾ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രസ്‌താവനയിൽ പറയുന്നു. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് പാർലർ അധികൃതരോട് ഗൂഗിൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ് നിരോധിക്കാൻ കഴിഞ്ഞ ഒരാഴ്‌ചയായി പലരും ഗൂഗിളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ടിരുന്നു. പാർലർ പ്‌ളാറ്റ്‌ഫോമിൽ ട്രംപ് അനുകൂലികൾ പങ്കുവെച്ച ചില പോസ്‌റ്റുകളാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. കലാപത്തെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്‌ഥൻ അടക്കം 5 പേർ കൊല്ലപ്പെട്ടു.

Also Read: കാർഷിക നിയമവും കർഷക പ്രക്ഷോഭവും; ഹരജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE