കൊച്ചി: എഐ ക്യാമറ അഴിമതി ആരോപണത്തിലെ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഴിമതി ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
അതേസമയം, എഐ ക്യാമറ പദ്ധതിയിൽ നിന്ന് പിൻമാറാൻ ഉണ്ടായ കാരണം വിശദീകരിച്ചു ഉപകരാർ നേടിയ മാസ്‌റ്റർ കമ്പനി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ പ്രസാദിയോ നിർദ്ദേശിച്ചിരുന്നതായി കോടതിയെ അറിയിച്ചു. 75 കോടിയുടെ കൺസോർഷ്യത്തിലാണ് പ്രസാദിയോ ആവശ്യപ്പെട്ട പ്രകാരം ലൈറ്റ് മാസ്‌റ്റർ കമ്പനി സഹകരിച്ചത്.
എന്നാൽ, പിന്നീട് കൺസോർഷ്യത്തിൽ നിന്ന് പിൻമാറുകയായിരുന്നു. 75 ലക്ഷം രൂപയാണ് എഐ ക്യാമറ പദ്ധതിയിൽ ഉപകരാർ നേടിയ ലൈറ്റ് മാസ്‌റ്റർ കമ്പനി മുടക്കിയത്. ലാഭവിഹിതം 40 ശതമാനത്തിൽ നിന്ന് 32 ശതമാനമായി കുറച്ചതും പദ്ധതിയിൽ നിന്ന് പിൻമാറുന്നതിനായുള്ള കാരണമായി കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| മണിപ്പൂർ സംഘർഷം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് മോശം- അമിത് ഷാ