കേരളീയ സമൂഹത്തിന് അപമാനം: എംസി ജോസഫൈനെ പുറത്താക്കണം; എഐഎസ്എഫ്

By Syndicated , Malabar News
aisf-wants-mc-josephine-fired
Ajwa Travels

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്‌ത്രീയോട് രൂക്ഷമായി പ്രതികരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫ്. വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം കേരളീയ സമൂഹത്തിന് അപമാനമാണെന്നും എഐഎസ്എഫ് പറഞ്ഞു.

‘സ്‌ത്രീ ശാക്‌തീകരണമെന്ന മഹത്തായ ഉദ്ദേശ്യ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷ താനിരിക്കുന്ന പദവിയുടെ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരിച്ചത്. ആശ്രയമാകേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഗൗരവമായി കാണേണ്ടതുണ്ട്’, എഐഎസ്എഫ് പ്രസ്‌താവനയില്‍ പറഞ്ഞു.

അതേസമയം താൻ മോശമായി പെരുമാറിയിട്ടില്ല എന്നാണ് എംസി ജോസഫൈന്റെ പ്രതികരണം. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് തെറ്റായ അർഥത്തിലല്ല. തികഞ്ഞ ആത്‌മാർഥതയോടും സത്യസന്ധതയോടെയും ആണെന്ന് ജോസഫൈൻ പറയുന്നു. എല്ലായിടത്തും വനിതാ കമ്മീഷന് ഓടിയെത്താനാകില്ല. അതിനാലാണ് പോലീസിൽ പരാതിപ്പെടാൻ പറയുന്നതെന്നും ജോസഫൈൻ പറഞ്ഞു.

നേരത്തെയും ജോസഫൈന്റെ പല പരാമര്‍ശങ്ങളും നടപടികളും വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്റെ നടപടി വിവാദമായിരുന്നു.

Read also: മാനനഷ്‌ടക്കേസ്; രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE