രോഗബാധിതർക്ക് കൈത്താങ്ങായി ആംബുലൻസ്; വേറിട്ട പ്രവർത്തനവുമായി പൂർവവിദ്യാർഥി കൂട്ടായ്‌മ

By Staff Reporter, Malabar News
malabarnews-alumni
ആംബുലൻസിന്റെ താക്കോൽദാന ചടങ്ങ്
Ajwa Travels

കുമിളി: അകാലത്തിൽ പൊലിഞ്ഞ സഹപാഠികളുടെ ഓർമ്മക്കായി കുമിളി ഗ്രാമപഞ്ചായത്തിൽ ആംബുലൻസ് സംഭാവന ചെയ്‌ത്‌ കോട്ടയം ​ഗിരിദീപം ബഥനി ഇംഗ്ളീഷ് സ്‌കൂളിലെ പൂർവ വിദ്യാർഥികൾ. കുമിളിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃനിരയിലുള്ള കുമിളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവീസിനാണ് (കെആർഒഎസ്എസ്) ബഥനി സ്‌കൂളിലെ 1996 ബാച്ച് വിദ്യാർഥികൾ ആംബുലൻസ് സംഭാവന ചെയ്‌തത്‌.

കോട്ടയം കളത്തിപ്പടിയിൽ സ്‌ഥിതി ചെയ്യുന്ന ഗിരിദീപം ബഥനി ഇംഗ്ളീഷ് സ്‌കൂൾ ക്യാമ്പസിൽ വച്ച് ഞായറാഴ്‌ച വൈകിട്ട് നടന്ന ചടങ്ങിൽ ഗിരിദീപം ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഫാദർ വർഗീസ് തറമുട്ടം, കെആർഒഎസ്എസ് പ്രസിഡണ്ട് സജി വിആറിന് ആംബുലസിന്റെ താക്കോൽ കൈമാറി.

2019 മുതൽ കുമിളി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഭക്ഷണം, ചികിൽസ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ കുമിളി റൂറൽ ഓർ​ഗനൈസേഷൻ ഓഫ് സോഷ്യൽ സർവീസ് മുൻപന്തിയിൽ തന്നെയുണ്ട്.

എന്നാൽ പഞ്ചായത്തിൽ രോഗബാധിതരായ അവശരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടതോടെയാണ് സഹായഹസ്‌തവുമായി ബഥനി സ്‌കൂളിലെ പൂർവവിദ്യാർഥികൾ രംഗത്ത് വന്നത്. അകാലത്തിൽ മരണമടഞ്ഞ 1996 ബാച്ചിലെ വിദ്യാർഥികളായിരുന്ന വിമൽ മാത്യൂസ്, ഫിൽമ സൂസൻ ഫിലിപ്‌സ്, ജോയൽ ജോൺ വേലിയാത്ത് എന്നിവരുടെ ഓർമ്മക്കായാണ് ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവർത്തനത്തിന് അവർ മുന്നിട്ടിറങ്ങിയത്.

Read Also: ‘എല്ലാം ശരിയാക്കാന്‍’ ആസിഫ് അലി എത്തുന്നു, കൂടെ രജിഷ വിജയനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE