പൗരത്വ പ്രക്ഷോഭം; യുഎപിഎ ചുമത്തി അറസ്‌റ്റിലായ 3 വിദ്യാർഥികൾക്ക് ജാമ്യം

By Trainee Reporter, Malabar News
anti CAA protest arrests

ന്യൂഡെൽഹി: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ജെഎൻയു വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച്‌ ഡെൽഹി ഹൈക്കോടതി. ദേവാംഗന കലിത, നതാഷ അഗർവാൾ, ആസിഫ് ഇക്‌ബാൽ തൻഹ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തി അറസ്‌റ്റിലായ മൂവർക്കും ഒരു വർഷത്തിന് ശേഷമാണ് ജാമ്യം അനുവദിക്കുന്നത്.

2020 മേയിലാണ് ദേവാംഗന കലിതയേയും നതാഷ അഗർവാളിനെയും ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കലാപശ്രമം, നിയമപ്രകാരമല്ലാത്ത ഒത്തുചേരൽ, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തൽ എന്നീ കുറ്റങ്ങളാണ് ഇവർക്ക് എതിരെ ചുമത്തിയിരുന്നത്.

വടക്കുകിഴക്കൻ ഡെൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23ന് തൊട്ടടുത്ത ദിവസം വനിതാ വിദ്യാർഥി സംഘടനയായ പിഞ്ച്ര തോഡ് ജാഫറാബാദിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് ആരോപിച്ച് ദേവാംഗനയെയും നതാഷയെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തെങ്കിലും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഇവർക്ക് ജാമ്യം അനുവദിച്ചു. എന്നാൽ പിന്നീട് ഡെൽഹി കലാപം, കൊലപാതകം എന്നിവയിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് വീണ്ടും കേസ് ചുമത്തി ഇരുവരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ജാമിഅ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാർഥിയായ ആസിഫ് തൻഹക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. മെയ് 19ന് അറസ്‌റ്റിലായ തൻഹ അന്നുമുതൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.

Read also: കേന്ദ്രമന്ത്രിസഭാ പുന:സംഘടന; ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്‌ഥാനം പരിഗണനയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE