എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്‌റ്റിൽ

By Desk Reporter, Malabar News
traffic rules
Representational Image
Ajwa Travels

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരിൽ എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. എസ്എഫ്ഐ കഴക്കൂട്ടം ഏരിയാ പ്രസിഡണ്ട് കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് മഹേന്ദ്ര ഭവനത്തിൽ ആദർശിന്റെ വീടാണ് അടിച്ചു തകർത്തത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുളത്തൂർ സ്വദേശി വിജിത്തിനെ തുമ്പ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആദർശിന്റെ വീട്ടുകാരുടെ പരാതിയിലാണ് അറസ്‌റ്റ്.

ശനിയാഴ്‌ച പുലർച്ചെ ഒന്നരയോടെ ആയിരുന്നു ആക്രമണം. വീടിന്റെ മുൻഭാഗത്തേയും വശങ്ങളിലെയും ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വാതിലുകളിലും പടികളിലും കത്തികൊണ്ട് വെട്ടിയ പാടുകളുമുണ്ട്. ആദർശിനെ ചോദിച്ച് എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. സംഭവ സമയത്ത് ആദർശിന്റെ പിതാവും അധ്യാപകനുമായ മഹേന്ദ്രനും മാതാവും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അരമണിക്കൂറോളം അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചുവെന്നും പോലീസ് എത്തിയപ്പോഴാണ് ഓടി രക്ഷപ്പെട്ടതെന്നും ആദർശിന്റെ പിതാവ് പറഞ്ഞു.

എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഉണ്ടായ ആക്രമണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Also Read:  ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE