ഔഫ് അനുസ്‌മരണ സമ്മേളനം; കൊലയാളികളെ സംരക്ഷിക്കാനുള്ള രാഷ്‌ട്രീയ നീക്കം പ്രതിഷേധാർഹം

By Desk Reporter, Malabar News
SYS Auf Memorial Conference
എപി അബ്‌ദുള്ള മുസ്‌ലിയാർ മാണിക്കോത്ത് ഔഫ് അനുസ്‌മരണ സമ്മേളനം ഉൽഘാടനം ചെയ്യുന്നു
Ajwa Travels

കാഞ്ഞങ്ങാട്: ഔഫിന്റെ കൊലയാളികളെ സഹായിക്കില്ലെന്ന യൂത്ത്‌ലീഗ് സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രസ്‌താവനയുടെ മഷിയുണങ്ങും മുമ്പേ അത് ചോദ്യം ചെയ്യപ്പെടുകയാണ്. പാർട്ടിക്കാരായ പ്രതികൾക്ക് എല്ലാ ഒത്താശയും ചെയ്‌തത്‌ ലീഗിന്റെയും കോൺഗ്രസിന്റെയും അഭിഭാഷക നേതാക്കളാണ്; അനുസ്‌മരണ സമ്മേളനം പറഞ്ഞു.

പ്രതികളെ കസ്‌റ്റഡിയിൽ വിട്ടെങ്കിലും ഹൈക്കോടതിയിൽ ജാമ്യത്തിനായി പാർട്ടി നേതൃത്വം ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. തെളിവ് നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചു വിടാനുമുള്ള ശ്രമങ്ങളും ശക്‌തമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്നും അനുസ്‌മരണ സമ്മേളനം ആവശ്യപ്പെട്ടു.

നൻമയല്ലാതെ മറ്റൊന്നും പറയാനില്ലാത്ത ഔഫിനെ ക്രൂരമായി കൊന്നവർക്ക് മാപ്പില്ല. കൊലയാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിന് മുസ്‌ലിം ജമാഅത്ത് എല്ലാ സഹായവും ചെയ്യുമെന്നും ഔഫിന്റെ ചോരയിൽ നിന്ന് ഒരായിരം പ്രവർത്തകർ ഉയർന്നുവരുമെന്നും അക്രമങ്ങളിലൂടെ ഈ പ്രസ്‌ഥാനത്തെ തളർത്താനാവില്ലെന്നും സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് ഔഫിന്റെ കുടുംബത്തിന് വേണ്ടി നിർമിച്ചു നൽകുന്ന എസ്‌വൈഎസ്‌ ദാറുൽ ഖൈർ എന്ന വീടിന്റെ ശിലാസ്‌ഥാപന കർമം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി.

House for Auf's family
ഔഫിന്റെ കുടുംബത്തിനായി നിർമിക്കുന്ന വീടിന്റെ ശിലാസ്‌ഥാപനം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി നിർവഹിക്കുന്നു

“കാഞ്ഞങ്ങാട് സോൺ കേരള മുസ്‌ലിം ജമാഅത്തും, ബല്ല കടപ്പുറം കേരള മുസ്‌ലിം ജമാത്ത് യൂണിറ്റും മറ്റു അഭ്യുദയകാംക്ഷികളും സഹകരിച്ചു കൊണ്ട് ഔഫിന്റെ കുടുംബത്തിന് ഒരു വീട് നിർമിക്കുകയാണ്. അതിന്റെ ശിലാസ്‌ഥാപന കർമമാണ് ഇന്ന് നടന്നത്. നാഥൻ നഷ്‌ടപ്പെട്ട ഔഫിന്റെ കുടുംബത്തിന് നിത്യ വരുമാനത്തിനുള്ള ഒരു പദ്ധതിക്ക് വേണ്ടിയുള്ള പരിശ്രമവും ഞങ്ങൾ ആരംഭിക്കുന്നുണ്ട്. ആ കുടുംബത്തെ ഒരു കരക്കെത്തിക്കണം. അതിന് ബല്ല കടപ്പുറത്തെ നല്ലവരായ എല്ലാ മനുഷ്യരുടെയും പിന്തുണ ഞങ്ങളോടൊപ്പമുണ്ട്” ; കാസർഗോഡ് ജില്ലാ എസ്‌വൈഎസ്‌ ജനറൽ സെക്രട്ടറി ബഷീർ പുലിക്കൂർ മലബാർ ന്യൂസിനോട് പറഞ്ഞു.

ഔഫിന്റെ മരണത്തിന്റെ ഏഴാം നാളിൽ ജൻമനാട്ടിൽ നടന്ന അനുസ്‌മരണ സമ്മേളനം കൊലപാതക രാഷ്‌ട്രീയത്തിനെതിരെ പ്രതിഷേധാഗ്‌നിയായി മാറി. ആയിരങ്ങളാണ് വിവിധ സമയങ്ങളിലായി സമ്മേളനത്തിന് എത്തിച്ചേർന്നത്; സംഘാടകർ വ്യക്‌തമാക്കി.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയിൽ സഅദിയ്യ പ്രിൻസിപ്പൽ എപി അബ്‌ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് സമ്മേളനം ഉൽഘാടനം ചെയ്‌തു. സമാപന പ്രാർഥനക്ക് ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹിം ഖലീൽ ബുഖാരി നേതൃത്വം നൽകി. സിയാറത്ത്, ഖത്‍മുൽ ഖുർആൻ, സമൂഹ പ്രാർഥന തുടങ്ങിയ പരിപാടികളും അനുസ്‌മരണ സമ്മേളനത്തിന് ആത്‌മീയ ധന്യത പകർന്നു.

സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങൾ പ്രാർഥന നടത്തി. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് കെപിഎസ് തങ്ങൾ ബേക്കൽ, സയ്യിദ് മുനീറുൽ അഹ്ദൽ, സയ്യിദ് ജഅ്ഫർ സ്വാദിഖ് സഅദി, സയ്യിദ് ജലാലുദ്ദീൻ അൽഹാദി, കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, ബിഎസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്‌ദുൽ ഖാദിർ മദനി, മുസ്‌തഫ ദാരിമി കാടങ്കോട്, ഹമീദ് ഈശ്വരമംഗലം, സിഎൽ ഹമീദ് ചെമനാട്,സുലൈമാൻ കരിവെള്ളൂർ, കാട്ടിപ്പാറ അബ്‌ദുൽ ഖാദിർ സഖാഫി, ബശീർ പുളിക്കൂർ തുടങ്ങിയവർ സംബന്ധിച്ചു. വിസി അബ്‌ദുല്ല സഅദി സ്വാഗതവും അബ്‌ദുൽ ഖാദർ സഖാഫി നന്ദിയും പറഞ്ഞു.

Most Read: കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ് ബിജെപി; ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE