ഓഗസ്‌റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി; പ്രതിഷേധിച്ച് കോൺഗ്രസ്

By News Desk, Malabar News
Prime Minister
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ഡെൽഹി: പാകിസ്‌ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്‌റ്റ് 14, എല്ലാ വർഷവും വിഭജന ഭീതിയുടെ ഓർമ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.    ഇന്ത്യ വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. സാമൂഹിക വിഭജനം സമൂഹത്തിൽ നിന്ന് തുടച്ച് നീക്കണമെന്നും മോദി ആവശ്യപ്പെട്ടു.

‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു പലർക്കും ജീവൻ നഷ്‌ടപ്പെട്ടു. ആ ജനതയുടെ ത്യാഗ സ്‌മരണയ്‌ക്കായി ഓഗസ്‌റ്റ് 14 വിഭജന ഭീതിയുടെ സ്‌മരണാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു’- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അതേസമയം വിഭജന ഭീതി ദിനം ആചരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശമെന്ന് എകെ ആന്റണി പ്രതികരിച്ചു. വിഭജന കാലത്തേ മുറിവുകൾ ഓർമിപ്പിച്ച് വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.

Read Also: വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE