ന്യൂഡെൽഹി: സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ കമ്പനികളുടെ വിദേശ വരുമാനത്തിന് ഇനി ഓഡ്ട്രേലിയ പ്രത്യേക നികുതി ചുമത്തില്ല. ശനിയാഴ്‌ച ഇന്ത്യയുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ ഭേദഗതികള്‍ നടപ്പിലാക്കുക. മെയ് മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷമാവും നികുതി നിയമങ്ങള്‍ ഭേദഗതി ചെയ്യുക.
നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 1991ല്‍ ഒപ്പിട്ട ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയിലെ (ഡിടിഎഎ) അപാകതകൾ മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് റോയല്‍റ്റി ഇനത്തില്‍ ഓസ്‌ട്രേലിയ അധിക നികുതി ഈടാക്കുന്നുണ്ട്. നികുതി വ്യവസ്‌ഥയിലുണ്ടാവുന്ന മാറ്റം ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ തുടങ്ങിയ കമ്പനികൾക്ക് ഗുണം ചെയ്യും.
പ്രതിവര്‍ഷം 200 മില്യണ്‍ ഡോളറോളമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് നിലവിലെ നികുതി വ്യവസ്‌ഥയിൽ അധികം നല്‍കേണ്ടി വരുന്നത്. പ്രതിവര്‍ഷം 4-8 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഇന്ത്യന്‍ കമ്പനികള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് നേടുന്നത്. ഇന്ത്യന്‍ സോഫ്റ്റ്‌വെയർ കയറ്റുമതിയുടെ 3.1 ശതമാനം ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് മേഖലയിലേക്കാണ്.
Read Also: തൃണമൂലും വിട്ട് അശോക് തന്‍വര്‍; ഇനി ആംആദ്‌മി പാർട്ടിയിലേക്ക്