ബ്ളഡ് ഡോണേർസ് കേരള; കോഴിക്കോട് ജില്ലയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു

By Central Desk, Malabar News
Blood Donors Kerala
Ajwa Travels

കോഴിക്കോട്: കേരളത്തിലുടനീളം രക്‌തദാന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ രക്‌തദാതാക്കളുടെ സംഘടനയായ ബ്ളഡ് ഡോണേർസ് കേരളക്ക് കോഴിക്കോട് ജില്ലയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു.

മുഹമ്മദ്‌ കബീർ (പ്രസിഡണ്ട്), അഭിരാമി പ്രവീൺ, ഇർഫാൻ വിപി (വൈസ് പ്രസിഡണ്ടുമാർ), വിഷ്‌ണു പ്രസാദ് (ജനറൽ സെക്രട്ടറി), മുർഷിദ, സഹദ് (ജോയിൻ സെക്രട്ടറിമാർ), ഷമീർ കോവൂർ (ട്രഷറർ), ദിൽഷ (എക്‌സിക്യൂട്ടീവ് ഹെഡ്) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ഇവരെ കൂടാതെ, മുഹമ്മദ്‌ കൊയിലാണ്ടി, തുഫൈൽ, നദീം, രജിത്, നാഷാഫ്, റഹീസ്, സോനു, മുദ്ര, റുൻഷാദലി, ഫാത്തിമ അസ്‌ല, ദൃശ്യ, സിറാജ്, ഫവാസ്, അമൽ ദാസ്, അർഷദ് സലിം, ബിജോയ്‌ ബാലകൃഷ്‌ണൻ, ഉസ്‌മാൻ, മുതസിർ, നഫീധ, മുഹമ്മദ്‌ വടകര എക്‌സിക്യൂട്ടീവ് അംഗങ്ങളുമായ 25 അംഗ കമ്മിറ്റിയെയാണ് ജില്ലാകമ്മിറ്റി ജനറൽ ബോഡിയിൽ 202223 കാലയളവിലേക്ക് തിരഞ്ഞെടുത്തത്.

സന്നദ്ധ രക്‌തദാനം പ്രോൽസാഹിപ്പിക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കാനും നിരന്തരമായി വരുന്ന ഗർഭസമയത്തെ രക്‌താവശ്യം പരിഹരിക്കാൻ ഗർഭകാലത്ത് തന്നെ അവരവർക്ക് സാധ്യമായ രക്‌തദാതാക്കളെ കണ്ടെത്തി രക്‌തബാങ്കിൽ രക്‌തം ഉറപ്പുവരുത്താൻ ആവശ്യമായ ബോധവൽകരണം നടത്താനും പുതിയ കമ്മിറ്റി തീരുമാനിച്ചു.

ഗൈനക്കോളജി ഡോക്‌ടേഴ്‌സിനും ഗർഭിണികൾക്കും ഇവരുമായി ബന്ധപ്പെട്ടവർക്കും പ്രസവസമയത്തെ രക്‌താവശ്യം പരിഹരിക്കാൻ വേണ്ട ബോധവൽകരണം നൽകൽ അനിവാര്യമാണെന്നും കമ്മിറ്റി വിലയിരുത്തി. ഗോൾഡൺ പാലസ് സ്‌ഥാപകനും ബിഡികെ മുതിർന്ന അംഗവുമായ അബു ജുനൈജ് ഉൽഘാടനം ചെയ്‌ത ചടങ്ങിൽ അർഷദ് സലീം, സിറാജ് തവനൂർ, ഫവാസ് എന്നിവരുൾപ്പെടുന്ന അംഗങ്ങൾ ആശംസകൾ പറഞ്ഞു.

Most Read: ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE