കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ ചൊവ്വാഴ്‌ച വിധി പറയും. ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് പ്രോസിക്യൂഷനാണ് വിചാരണക്കോടതിയെ സമീപിച്ചത്. ഹരജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ദിലീപ് ശ്രമിച്ചെന്നും, ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു.
എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ, ഒക്‌ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്ന് ദിലീപ് ചൂണ്ടിക്കാണിച്ചു. പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹരജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
Read Also: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കസ്‌റ്റഡിയിൽ