Tue, Jul 28, 2026
34.5 C
Dubai

ബംഗാളില്‍ കോണ്‍ഗ്രസ് ഇടത്തേക്ക്; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം മൽസരിക്കും

ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തില്‍ മൽസരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്‌ജന്‍ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ സംബന്ധിച്ച്...

കർണാടകയിലെ രാത്രികാല കര്‍ഫ്യൂ പിൻവലിച്ചു

ബെംഗളൂരു: ജനിതകമാറ്റം വരുത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ കർണാടക സർക്കാർ പിൻവലിച്ചു. പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കർഫ്യൂ സർക്കാർ പിൻവലിച്ചത്. ഡിസംബർ 23 രാത്രി...

ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന്  വിളിക്കാമോ; ഡെല്‍ഹി പോലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഡെല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകന്‍ മെഹ്‌മൂദ്‌  പ്രാച്ചയുടെ ഓഫീസില്‍  റെയ്ഡ് നടക്കുന്നതിനെതിരെയാണ് പ്രശാന്ത്...

കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ തയ്യാര്‍; ചര്‍ച്ചക്ക് ക്ഷണിച്ച് സര്‍ക്കാര്‍ കത്തയച്ചു

ന്യൂഡെല്‍ഹി : കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ സമരം ശക്‌തമാക്കുന്ന കര്‍ഷക സംഘടനകള്‍ക്ക് വീണ്ടും കത്തയച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രശ്‌നം...

ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്‌ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചില്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള പാര്‍ട്ടി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. 'ജനാധിപത്യം? നിങ്ങള്‍ ഏത് രാജ്യത്തെക്കുറിച്ചാണ്...

എസ്ബിഐ ജീവനക്കാരിയെ കൊലപ്പെടുത്തി; മുന്‍ കാമുകന്‍ അറസ്‌റ്റില്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ എസ്ബിഐ ജീവനക്കാരിയെ മുന്‍ കാമുകന്‍  കൊലപ്പെടുത്തി. അനന്തപൂര്‍ ജില്ലയിലെ സ്‌നേഹലതയാണ് (19) കൊല്ലപ്പെട്ടത്. കേസില്‍ പ്രതി രാജേഷിനെ അറസ്‌റ്റ് ചെയ്‌തു. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. എസ്ബിഐയിലെ കരാര്‍ ജീവനക്കാരിയായ...

ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഡെല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വാഹനവ്യൂഹത്തെ തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കൊലപാതക ശ്രമം, കലാപ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി 13 കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ...

കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം; പ്രിയങ്കഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്‌റ്റില്‍

ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്ക് എതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്‍ട്രപതി ഭവനിലേക്ക് മാര്‍ച്ച്...
- Advertisement -