ചെമ്പഴന്തിയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; വാൾ കാട്ടി ഭീഷണി; കവർച്ച

By News Desk, Malabar News

തിരുവനന്തപുരം: ജില്ലയിലെ ചെമ്പഴന്തിയിൽ വീട് കയറി അതിക്രമം നടത്തി ഗുണ്ടാസംഘം. വീട്ടമ്മയുടെ മാല കവർന്നു. കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവർച്ച നടത്തിയത്. ഇതിന് പുറമെ സമീപത്തുണ്ടായിരുന്ന കടയും വീടും വാഹനവും സംഘം തകർത്തു.

ഗുണ്ടാപട്ടികയിൽ പെട്ട കരിക്ക് സുരേഷും സംഘവുമാണ് ഇന്നലെ രാത്രി 10 മണിയോടെ കടയും വീടും ആക്രമിച്ചത്. ചെമ്പഴന്തി കുണ്ടൂർകുളത്താണ് പോലീസിന്റെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട സുരേഷും സംഘവും അക്രമം അഴിച്ചുവിട്ടത്.

ആദ്യം വീടിനോട് ചേർന്ന കടയിലാണ് സംഘം എത്തിയത്. കടയുടമയായ ഷൈലയുടെ കഴുത്തിൽ വാൾ വെച്ച് സുരേഷ് ആറര പവന്റെ സ്വർണം കവർന്നു. ഇയാളുടെ കൂട്ടാളികൾ കടയും വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാറും അടിച്ചു തകർത്തു. വീടിന്റെ ചില്ലുകളും ഗുണ്ടകൾ തകർത്തു.

ഇതേ സംഘം തന്നെ സമീപത്തെ അയ്യങ്കാളി നഗറിൽ കിരൺ എന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് മാല കവർന്നിരുന്നു. കുണ്ടൂർ കുളത്തിന് സമീപം യുവാവിന്റെ മൊബൈലും ഇവർ കവർന്നു. കരിക്ക് സുരേഷും പോപ്പി അഖിലും ഉൾപ്പടെയുള്ള അഞ്ചംഗ സംഘം കാറിൽ എത്തിയാണ് ആക്രമണം നടത്തിയത്. അഖിൽ എന്നയാൾ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. കഴക്കൂട്ടം പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Also Read: തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്‌റ്ററുകളിൽ ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE