ഓൺലൈൻ ക്ളാസുകൾ അതാത് സ്‌ഥാപനങ്ങളിൽ വെച്ച് നടത്തുക; ജിഫ്‌രി തങ്ങൾ

By Desk Reporter, Malabar News
Jifri Thangal_malabar news
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ
Ajwa Travels

കോഴിക്കോട്: ഇസ്‌ലാമിന്റെ പവിത്രത മാനിച്ചുകൊണ്ട് പള്ളി-ദർസ് ഉസ്‌താദുമാർ പള്ളിയിൽ വെച്ചും കോളേജ് ഉസ്‌താദുമാർ അതാത് സ്‌ഥാപനങ്ങളിൽ വെച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൺലൈൻ ക്ളാസ് എടുക്കണമെന്ന്‌ ജിഫ്‌രി തങ്ങൾ ആവശ്യപ്പെട്ടു.

ഇതിനായി മഹല്ല്, കമ്മിറ്റി ഭാരാവാഹികൾ ഉസ്‌താദുമാർക്ക് സൗകര്യം ചെയ്‌ത്‌ കൊടുക്കണമെന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉസ്‌താദുമാരോടും മാനേജ്മെന്റ് ഭാരാവാഹികളോടും അഭ്യർഥിച്ചു. സമസ്‌ത കേരള ജംഇയ്യതുൽ മുദർരിസീൻ സംസ്‌ഥാന പ്രവർത്തക സമിതി ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡണ്ട് കൂടിയായ തങ്ങൾ.

യോഗത്തിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി എവി അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ നന്തി, സെക്രട്ടറി വാക്കോട് മൊയ്‌തീൻകുട്ടി കുട്ടി ഫൈസി, വർക്കിംഗ് സെക്രട്ടറി അബ്‌ദുൽ ഖാദിർ ഫൈസി, പുത്തനഴി മൊയ്‌തീൻ ഫൈസി, ഉസ്‌മാൻ ഫൈസി എറണാംകുളം, അബ്‌ദുൽ ഗഫൂർ അൻവരി, ആർവി കുട്ടി ഹസൻ ദാരിമി സി കെ അബ്‌ദുൽ റഹ്‌മാൻ ഫൈസി, സികെ മൊയ്‌തീൻ ഫൈസി അബ്‌ദുൽ ഗഫൂർ ദാരിമി, അലവി ഫൈസി കൊളപ്പറമ്പ്, സക്കീർ ദാരിമി, അബ്‌ദുൽ ബാരി ബാഖവി, കെസി മമ്മുട്ടി മുസ്‌ലിയാർ, ജഅഫർ ഹൈതമി, മുഹമ്മദ് സലീം മന്നാനി കൊല്ലം, ഹാരിസ് ബാഖവി കമ്പളക്കാട്, കെടി ബശീർ ബാഖവി, കെവി അബ്‌ദുഹ്‌മാൻ ദാരിമി, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ, അലി ഫൈസി പാവണ്ണ, യൂസുഫ് ബാഖവി കൊടുവള്ളി, കെസി ദാരിമി അരിപ്ര, കെകെഎം ദാരിമി, കെഎം ശരീഫ് ബാഖവി കണ്ണൂർ, കെടി അബ്‌ദുല്ല ഫൈസി കാസർകോട്, വഹാബ് ഹൈതമി എന്നിവർ സംബന്ധിച്ചു.

Most Read: ന്യൂനപക്ഷങ്ങൾക്ക് തുല്യനീതി ഉറപ്പാക്കി സർക്കാർ നിയമം കൊണ്ടുവരണം; കെസിബിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE