അനുനയ നീക്കങ്ങൾ അണിയറയിൽ; എൽജെഡി, ജെഡിഎസ് ലയനം ഉടൻ

By Staff Reporter, Malabar News
K Krishnankutty, CK Nanu
Ajwa Travels

തിരുവനന്തപുരം: ലയന ശ്രമങ്ങൾ പുരോഗമിക്കവേ ജെഡിഎസിലെ വിമത നീക്കത്തിന് തടയിട്ട് സികെ നാണു എംഎൽഎ. ലയനത്തിന് മുൻപ് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കുമെന്ന് സികെ നാണു പറഞ്ഞു. പാർട്ടിക്കുള്ളിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം നേതൃകൺവെൻഷന് ശേഷം പറഞ്ഞു. മന്ത്രി കെ കൃഷ്‌ണൻകുട്ടിയും പങ്കെടുത്തു.

അധ്യക്ഷപദം ഒഴിഞ്ഞ ശേഷം ഇടഞ്ഞുനിന്നിരുന്ന സികെ നാണു പാര്‍ട്ടി യോഗത്തില്‍ സംബന്ധിക്കുന്നത് ഇതാദ്യമാണ്. മന്ത്രി കൃഷ്‌ണൻകുട്ടി ഇടപെട്ടാണ് സികെ നാണുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത്. ലയിച്ചാലും വടകരയിലെ സീറ്റ് എൽജെഡിക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്നാണ് ജെഡിഎസിന്റെ നിലപാട്. എൽജെഡി-ജെഡിഎസ് ലയനം ഈ മാസം തന്നെ നടന്നേക്കും. എന്നാൽ ലയനശേഷം വടകര സീറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വലിയ തർക്കങ്ങൾക്കായിരിക്കും വഴിവെക്കുക.

Read Also: കെഎസ്ആര്‍ടിസി അഴിമതി ആരോപണം; കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE