കോവിഡ്; പ്രതിദിന കണക്കുകളില്‍ ആയിരം കടന്ന് എറണാകുളം

By Team Member, Malabar News
Malabarnews_eranakulam
Representational image
Ajwa Travels

എറണാകുളം : എറണാകുളം ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 1056 പേര്‍ക്കാണ്. ആദ്യമായാണ് ജില്ലയില്‍ ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തതില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ എറണാകുളം ജില്ലയില്‍ നിന്നാണ്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും എറണാകുളം മുന്നില്‍ തന്നെയാണ്.

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 140 പേരുടെ ഉറവിടം വ്യക്തമല്ല. ഒപ്പം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 896 ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. എട്ട് ആളുകള്‍ വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ ഇന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 263 ആണ്.

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത് ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ്. 8830 ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 7695 ആളുകള്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. 58 ആളുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും 168 ആളുകള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഉറവിടം വ്യക്തമല്ലാത്ത 784 കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഒപ്പം തന്നെ 123 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3536 ആളുകള്‍ക്ക് സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗമുക്തിയുണ്ടായി.

Read also : സിനിമാ തിയേറ്ററുകള്‍ തുറക്കാം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE