രാജ്യതലസ്‌ഥാനത്ത് ഓരോ മണിക്കൂറിലും മരിക്കുന്നത് നാല് പേര്‍

By News Desk, Malabar News
Malabarnews_kerala covid
Representational image
Ajwa Travels

ഡെല്‍ഹി: തലസ്‌ഥാന നഗരിയില്‍ കഴിഞ്ഞ ഒരാഴ്‌ചയില്‍ കോവിഡ് മൂലം ഓരോ മണിക്കൂറിലും ജീവന്‍ നഷ്‌ടമായത് നാലു പേര്‍ക്ക്. നവംബറില്‍ ഇതുവരെ 1103 മരണങ്ങളാണു ഡെല്‍ഹിയിലുണ്ടായത്. പ്രതിദിനം ശരാശരി 73.5 മരണം. എന്നാല്‍ കഴിഞ്ഞ ആഴ്‌ച ഈ സംഖ്യ കൂടി, ദിവസം മരിക്കുന്നവരുടെ എണ്ണം 90 ആയി.

ഞായറാഴ്‌ച 3235 കേസുകളാണ് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പോസിറ്റിവിറ്റി നിരക്ക് 15.3% ആയെന്ന് ഡെല്‍ഹി സര്‍ക്കാര്‍ പറയുന്നു. നവംബറിലെ ആകെ പോസിറ്റിവിറ്റി നിരക്ക് 12.8 ശതമാനമാണ്. മുന്‍പുള്ള 4 മാസത്തേതിനേക്കാള്‍ കൂടുതലാണിത്. പ്ളാസ്‌മ തെറപ്പി ഉള്‍പ്പെടെ സാധ്യമായ എല്ലാ ചികില്‍സയും നല്‍കി ഓരോരുത്തരുടെയും ജീവന്‍ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആകെ 7614 പേര്‍ക്കാണ് കോവിഡ് മൂലം ഡെല്‍ഹിയില്‍ ജീവന്‍ നഷ്‌ടമായത്.

Also Read: ഹിമാചലിൽ റോഡപകടം; 7 പേർ മരണപ്പെട്ടു

അതേസമയം, ഡെല്‍ഹിയില്‍ കോവിഡ് രൂക്ഷമായതോടെ ഞായറാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE