ആരോഗ്യ മേഖലയിലെ ലൈസൻസ്; കോവിഡ് വാക്‌സിൻ നിർബന്ധമാക്കി യുഎഇ

By Team Member, Malabar News
Covid Vaccination Is Mandatory For Health Authority License In UAE

അബുദാബി: വാക്‌സിൻ നയത്തിൽ കൂടുതൽ നിബന്ധനകളുമായി യുഎഇ. കോവിഡ് വാക്‌സിനും, ബൂസ്‌റ്റർ ഡോസും എടുക്കാത്ത ആരോഗ്യ മേഖലയിലുള്ള ആളുകളുടെ ലൈസൻസ് നടപടികൾ പൂർത്തിയാക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. പുതിയ ലൈസൻസ് എടുക്കാനും, ലൈസൻസ് പുതുക്കാനും ഈ നടപടികൾ പാലിക്കണമെന്ന് ഹെൽത്ത് അതോറിറ്റി കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിലെ എല്ലാ തസ്‌തികകളിൽ ഉള്ള ആളുകളുടെയും ലൈസൻസ് നടപടികൾക്ക് വ്യവസ്‌ഥ ബാധകമാണ്. ഫാർമസികൾക്ക് അടക്കം ഇത് സംബന്ധിച്ച നോട്ടീസ് നൽകി കഴിഞ്ഞു. ജനുവരി 31ആം തീയതി മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇത് പ്രകാരം ലൈസൻസിന് അപേക്ഷിക്കുന്നതിന് മുൻപ് തന്നെ ബൂസ്‌റ്റർ ഡോസും എടുത്തിരിക്കണം.

അതേസമയം ആരോഗ്യ കാരണങ്ങളാൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഇളവുള്ളവരെ നിയമത്തിൽ നിന്നും ഒഴിവാക്കി. വാക്‌സിൻ എടുക്കുന്നതിൽ ഇളവുള്ളവർ അക്കാര്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് പുതിയ ലൈസൻസ് എടുക്കുന്നതിനോ, പുതുക്കാനോ ഉള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം.

Read also: സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം; അന്തിമ തീരുമാനം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE