ഡിവൈഎഫ്ഐ സംസ്‌ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം

By Staff Reporter, Malabar News
Action against DYFI leader in Wayanad
Representational Image
Ajwa Travels

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്‌ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം. സമരങ്ങൾ ചെയ്യുന്നില്ലെന്നും മുതിർന്ന സിപിഎം നേതാക്കൾക്കുള്ള ഊർജം പോലും ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വത്തിന് ഇല്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. മലപ്പുറത്തുനിന്നുള്ള പ്രതിനിധികൾ പോലീസിന്റെ ചില പ്രവർത്തനങ്ങളെയും ശക്‌തമായി വിമർശിച്ചു.

ഡിവൈഎഫ്ഐയുടെ പേര് മറയാക്കി സാമൂഹ്യവിരുദ്ധർ സംഘടനയിൽ പ്രവർത്തിക്കുന്നു. ഇത്തരക്കാതെ തെരഞ്ഞുപിടിച്ച് പുറത്താക്കണം. ലഹരി-ഗുണ്ടാ സംഘങ്ങളെ തുറന്നുകാട്ടണം. സംസ്‌ഥാനത്ത് രണ്ടാം പിണറായി സർക്കാർ ഭരിക്കുമ്പോഴും ഇടതുപക്ഷത്തിന്റെ പോലീസ് നയം എന്തെന്ന് ചില പോലീസുകാർക്ക് മനസിലായില്ലെന്നും വിമർശനം ഉയർന്നു. ചർച്ച ഇന്നും തുടരും.

Read Also: കിഴക്കൻ യുക്രൈനിൽ റഷ്യയുടെ കനത്ത ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE