കോഴിക്കോട് സിൽവർ ലൈൻ വിരുദ്ധ സമരപന്തൽ ദയാബായി ഇന്ന് സന്ദർശിക്കും

By Trainee Reporter, Malabar News
Dayabai will visit the Kozhikode Silver Line protest tent today
ദയാബായി
Ajwa Travels

കോഴിക്കോട്: ജില്ലയിലെ സിൽവർ ലൈൻ വിരുദ്ധ സമരപന്തൽ സാമൂഹിക പ്രവർത്തക ദയാബായി ഇന്ന് സന്ദർശിക്കും. സിൽവർ ലൈൻ പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കാട്ടിലപ്പീടികയിൽ ആണ് അനിശ്‌ചിതകാല സത്യാഗ്രഹ സമരം നടക്കുന്നത്. സമരത്തിന് ഐക്യദാർഢ്യവുമായാണ് ദയാബായ് എത്തുന്നത്.

2020 ഒക്‌ടോബർ രണ്ടിന് ആരംഭിച്ച സത്യാഗ്രഹ സമരം 2022 ഫെബ്രുവരി പതിമൂന്നിന് 500 ദിവസം പിന്നിടുകയാണ്. പ്രഗൽഭ വ്യക്‌തികളെ പങ്കെടുപ്പിച്ചുകൊണ്ട് രാപ്പകൽ സമരം അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ 500ആം ദിവസം സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു.

അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നത്. പദ്ധതിക്ക് അന്തിമ അനുമതി കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണമെന്നും ഇത് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Most Read: സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE