ക്രിപ്റ്റോകറൻസി നികുതി പരിധിയിൽ കൊണ്ടു വരാൻ കേന്ദ്രനീക്കം

By Staff Reporter, Malabar News
cryptocurrency-india
Ajwa Travels

ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള എൻഎഫ്‌ടികൾ എന്നിവ വ്യാപകമായതോടെ ബ്ളോക്ക് ചെയിൻ സംവിധാനമൊട്ടാകെ നികുതി പരിധിയിൽ കൊണ്ടുവരാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള ബ്ളോക്ക് ഷെയിൻ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്.

ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ളവയിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനും വേണ്ടിയുള്ള നിർദിഷ്‌ട ബില്ല് സർക്കാരിന്റെ പരിഗണനയിലാണ്.

പുതിയ ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിപ്റ്റോകറൻസികൾക്ക് ജിഎസ്‌ടി ചുമത്തുന്നതോടൊപ്പം എൻഎഫ്‌ടികളിൻമേൽ വരുമാന നഷ്‌ടമുണ്ടാകാതിരിക്കാനായി ഇതേക്കുറിച്ച് പഠിക്കാൻ ടാക്‌സ് റിസർച്ച് യൂണിറ്റിനെ ചുമതലപ്പെടുത്തുകയുമാണ് ചെയ്‌തിട്ടുള്ളത്.

കൈമാറ്റം, സൂക്ഷിപ്പ്, വിതരണം, ഇടപാട് എന്നിവയെയെല്ലാം സേവനമായി കണക്കാക്കിയാകും ജിഎസ്‌ടിക്കു കീഴിൽ കൊണ്ടുവരിക. ക്രിപ്റ്റോകറൻസി ഇടപാട് വ്യാപകമായപ്പോൾ 2018ൽ സമാനമായ നികുതി സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ സർക്കാർ ആലോചനകൾ നടത്തിയിരുന്നു. നിലവിൽ 6 ലക്ഷം കോടിയോളം രൂപയുടെ ഇടപാടാണ് മേഖലയിൽ നടക്കുന്നത്.

Read Also: ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തുവിട്ട് വിനയൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE