കേരളത്തിലും ആം ആദ്‌മി സര്‍ക്കാര്‍ വരും; അരവിന്ദ് കെജ്‌രിവാള്‍

By Syndicated , Malabar News
Arvind-Kejriwal
Ajwa Travels

കൊച്ചി: കേരളത്തിലും ആം ആദ്‌മി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി- ആം ആദ്‌മി സഖ്യപ്രഖ്യാപനം നടത്തി സംസാരിക്കവേയാണ് ഡെൽഹി മുഖ്യമന്ത്രിയുടെ പ്രസ്‌താവന. ആം ആദ്‌മിയുടെ വളര്‍ച്ച അതിവേഗമായിരുന്നു എന്നും പഞ്ചാബില്‍ അധികാരത്തിൽ എത്തിയതിന് പിന്നിൽ സത്യസന്ധത മാത്രമാണെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.

‘വൈദ്യുതി സൗജന്യം, മികവുറ്റ സര്‍ക്കാര്‍ സ്‌കൂളുകള്‍, അഴിമതിയില്ലാതാക്കി. കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടേ?’; കിഴക്കമ്പലത്ത് ചടങ്ങിന് സാക്ഷ്യം വഹിച്ച ജനങ്ങളോട് കെജ്‌രിവാൾ ചോദിച്ചു. മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ ശേഷം ഹിന്ദിയിലാണ് അദ്ദേഹം സംസാരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചുമുതല്‍ കിഴക്കമ്പലത്തെ കിറ്റക്‌സ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്.

തൃക്കാക്കരയിൽ ട്വന്റി-20 യുമായി യോജിച്ച് സംയുക്‌ത സ്‌ഥാനാർഥിയെ നിർത്താൻ ധാരണയായെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. ഡെൽഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ച് കേരളത്തിലെത്തുന്ന കെജ്‌രിവാളിന്റെ ബദൽ നീക്കത്തെ മുന്നണികൾ ആശങ്കയോടെയാണ് കാണുന്നത്.

Read also: ഡെൽഹി മുണ്ട്‌കയിലെ തീപിടിത്തം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE