ആത്‌മവിശ്വാസം വര്‍ധിപ്പിക്കാം; ദന്ത സംരക്ഷണത്തിലൂടെ

By News Desk, Malabar News
MalabarNews_smile
Ajwa Travels

പല്ല് നമ്മുടെ ആത്‌മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. മനസ്സ് തുറന്ന് ചിരിക്കാനും മടിക്കാതെ സംസാരിക്കാനുമൊക്കെ പല്ല് ഭംഗിയായി സൂക്ഷിച്ചാല്‍ മാത്രമേ സാധിക്കൂ. പല്ലിനെ സംരക്ഷിക്കാനുള്ള കുറച്ച് സൂത്രങ്ങളാണ് ഇനി പറയുന്നത്. ഇവ നമ്മുടെ ദൈന്യംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ എന്നും ആരോഗ്യമുള്ള പല്ല് സ്വന്തമാക്കാം.

  • രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ പല്ല് തേക്കുക

രാത്രിയില്‍ രൂപം കൊള്ളുന്ന ബാക്‌ടീരിയകളെ നീക്കം ചെയ്യുന്നതിനായി രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ പല്ല് തേക്കുന്നതാണ് നല്ലത്. ഫ്ളൂറൈഡ് മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക. കൂടാതെ, ബ്രഷ് ചെയ്യുമ്പോള്‍ ഒരിക്കലും കടുപ്പമുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കരുത്. പകരം ഇടത്തരം മൃദുവായ ബ്രിസ്‌റ്റഡ് ടൂത്ത് ബ്രഷ് ഉപയോഗിക്കുക. കടുപ്പമുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് മോണകള്‍ക്കും വേരുകളുടെ ഉപരിതലത്തിലും പല്ലിന്റെ ഇനാമലിനും കേടുവരുത്തും.

  • ഭക്ഷണം കഴിച്ച ഉടന്‍ പല്ല് തേക്കാതിരിക്കുക

അത്താഴത്തിനു ശേഷം പല്ലു തേക്കുന്നത് നല്ല ശീലം തന്നെ. എന്നാല്‍, ഭക്ഷണം കഴിച്ച ഉടന്‍ പല്ല് തേക്കുന്ന ശീലം അത്ര നല്ലതല്ല. ഭക്ഷണശേഷം 30 – 40 മിനിറ്റ് കഴിഞ്ഞു പല്ല് തേക്കുന്നതായിരിക്കും നല്ലത്. ഭക്ഷണ പാനീയങ്ങള്‍ കഴിച്ച ശേഷം വായിലെ പിഎച്ച് കുറക്കുന്നതിന് ഉമിനീര്‍ സ്വാഭാവികമായും സഹായിക്കും. ഉടന്‍ തന്നെ ബ്രഷ് ചെയ്യുകയാണെങ്കില്‍, വായിലെ ആസിഡ് പല്ലിലേക്ക് ചേരുകയും പല്ലിന്റെ ഇനാമലിന് കേട് വരുത്തുകയും ചെയ്യും. കാലക്രമേണ പല്ലുകള്‍ സെന്‍സിറ്റീവും ദുര്‍ബലമായും മാറും.

  • ലഘുഭക്ഷണം ഒഴിവാക്കുക

വലിയ ഭക്ഷണങ്ങള്‍ക്കിടയില്‍ ലഘുഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ഉടനെ ആ ശീലം ഒഴിവാക്കുക. കാരണം ഇത് ഭക്ഷണവും പല്ലുകളും തമ്മിലുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുകയും കാവിറ്റിക്ക് കാരണമാവുകയും ചെയ്യുന്നു. കാലക്രമേണ കാവിറ്റി പല്ലുകളെ കൂടുതല്‍ കേടുപാടുകളിലേക്ക് നയിക്കുന്നു. ലഘുഭക്ഷണം കഴിക്കാന്‍ തോന്നുന്നുവെങ്കില്‍ പച്ചക്കറികള്‍ പോലുള്ള ആരോഗ്യകരമായവ കഴിക്കാവുന്നതാണ്.

  • പല്ല് കേടാക്കുന്ന പാനീയങ്ങളെ അകറ്റി നിര്‍ത്തുക

പല്ലിന് കേടുവരുത്തുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളുമുണ്ട്. കോള, മദ്യം, മധുര പാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ എന്നിവ പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്തും. ഏറ്റവും മോശം പിഎച്ച് മൂല്യം അടങ്ങിയതും കൂടുതല്‍ അസിഡിറ്റി നിറഞ്ഞവയുമാണ് ഇവ. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇളം നിറമുള്ള പാനീയങ്ങളാണ് പല്ലിന് നല്ലത്. കൂടാതെ ജ്യൂസുകളും കഴിക്കാം. വായിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നതിന് പാനീയങ്ങള്‍ കുടിച്ച ശേഷം പഞ്ചസാര രഹിത ച്യൂയിംഗം ചവക്കുക.

  • പുകവലി, കോഫി, ചായ ഒഴിവാക്കുക

പലരും അഭിമുഖീകരിക്കുന്ന സാധാരണമായ പ്രശ്‌നമാണ് പല്ലിലെ ഇനാമലിന്റെ കറ. ഇത് കുറക്കാന്‍ പുകവലി, ചായ, കോഫി പോലുള്ളവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെ സാധിക്കും.

  • പല്ല് ഉപയോഗിച്ച് കുപ്പി തുറക്കുന്നത്

പല്ല് കൊണ്ട് കടിച്ച് സോഡാകുപ്പി തുറക്കുക, ബിയര്‍ ബോട്ടില്‍ തുറക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചിലരെങ്കിലും ചെയ്യാറുണ്ട്. എന്നാല്‍ ഇത് തികച്ചും ദോഷകരമാണ്. ഇതിലൂടെ പല്ല് ഇളകാനോ പൊട്ടാനോ ഉള്ള സാധ്യത വളരെയധികമാണ്. അടപ്പിന്റെ മൂര്‍ച്ചയുള്ള ഭാഗം തട്ടുന്നതിനാല്‍ താഴ്ഭാഗത്തെ പല്ലിനാണ് കൂടുതല്‍ കേട് സംഭവിക്കുക. അതിനാല്‍, ഇത്തരം പ്രവര്‍ത്തികള്‍ക്കായി പല്ലിന് പകരം ഓപ്പണര്‍ ഉപയോഗിക്കുക.

ബ്രഷ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;-

ദിവസത്തില്‍ രണ്ടുതവണ പല്ല് തേക്കുന്നത് ശീലമാക്കുക. 2-3 മിനിറ്റ് പല്ല് തേച്ച് നന്നായി വായ കഴുകുക. ഇതിലൂടെ വായ്നാറ്റം, മോണയുടെ വീക്കം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാനാകും. ഫ്ളൂറൈഡ് ടൂത്ത് പേസ്‌റ്റ് ഉപയോഗിക്കുക. ഇത് പല്ലുകള്‍ക്ക് കൂടുതല്‍ ബലമേകാന്‍ സഹായിക്കും. പല്ലിന്റെ ഇനാമലിന്റെ ആരോഗ്യത്തെ പ്രോൽസാഹിപ്പിക്കാനും ഇത് ഗുണം ചെയ്യും. മൗത്ത് വാഷ് ഉപയോഗിക്കുക. മൗത്ത് വാഷ് ഉപയോഗിച്ച് വായ നല്ലവിധം കഴുകുന്നത് നമ്മുടെ വായിലുള്ള അണുക്കളെ ചെറുക്കാന്‍ സഹായിക്കും.

Entertainment News: ഇന്ത്യൻ സിനിമാ വ്യവസായം ഉണർന്നു; നോളന്റെ ‘ടെനറ്റ്’ പ്രദർശനം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE