റിയാദ് : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നിന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്‌ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്‌ത് എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകിയതായി അധികൃതർ വ്യക്‌തമാക്കി.
ഇന്ത്യ ഉൾപ്പടെയുള്ള ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനിമുതൽ 14 ദിവസം ക്വാറന്റെയ്‌നിൽ കഴിയേണ്ടതില്ല. ഇവർ സൗദിയിൽ എത്തിയശേഷം അഞ്ചുദിവസത്തെ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌ൻ പൂർത്തിയാക്കിയാൽ മതിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Most Read: മോഫിയയുടെ മരണം; എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും