ഉറവിടമറിയാത്ത ഇടപാടുകളില്‍ വഞ്ചിതരാവരുത്; അദനി ഗ്രാന്റ് സമ്മിറ്റിൽ ഖലീല്‍ ബുഖാരി തങ്ങള്‍

By Central Desk, Malabar News
Adanys Council _ Grand Summit _ Khaleel Bukhari Thangal
Ajwa Travels

മലപ്പുറം: ഉറവിടമറിയാത്ത സാമ്പത്തിക ഇടപാടുകളില്‍ വഞ്ചിതരാവരുതെന്ന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മഅ്ദിന്‍ അക്കാദമിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്‌ഥമാക്കി പുറത്തിറങ്ങിയവരുടെ സമ്പൂര്‍ണ സംഗമമായ ‘അദനി ഗ്രാന്റ് സമ്മിറ്റ്’ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ് ഇദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ.

ചെയിന്‍ ബിസിനസ് എന്ന പേരിലും മറ്റും സമൂഹത്തില്‍ വ്യാപകമായിവരുന്ന ഉറവിടമറിയാത്ത സാമ്പത്തിക ഇടപാടുകളില്‍ വഞ്ചിതരാവരുതെന്നും സാമ്പത്തിക ശുദ്ധിയില്ലാത്ത ബിസിനസുകളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്നും ഇദ്ദേഹം ഓർമപ്പെടുത്തി.

ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും സമൂഹ മദ്ധ്യത്തിൽ തുറന്ന് കാട്ടാനും തയ്യാറാകണം. വിശുദ്ധ ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങളില്‍ ഊന്നി നിന്ന് പ്രവര്‍ത്തിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രഖ്യാപിക്കുന്ന നിലപാടുകള്‍ ആർജ്‌ജവമുള്ളതാണെന്നും ത്വരീഖത്തിന്റെ മറവില്‍ രംഗപ്രവേശനം ചെയ്യുന്ന വ്യാജന്‍മാരെ തിരിച്ചറിയണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഹലാല്‍ എന്ന പദത്തിന്റെ അർഥം പോലും അറിയാത്തവരാണ് ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്നും ഇത്തരം ചതിക്കുഴികളില്‍ പെടാതെ സംയമനത്തോടെ ജീവിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സമസ്‌ത ജില്ലാസെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു.

Adanys Council _ Grand Summit _ Khaleel Bukhari Thangal
അദനി ഗ്രാന്റ് സമ്മിറ്റ് ഉൽഘാടനം നിർവഹിക്കുന്ന സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

അന്താരാഷ്‌ട്ര യൂണിവേഴ്‌സിറ്റികളിലടക്കം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അദനിമാരെ ആദരിച്ചു. കേരളത്തിനകത്തും പുറത്തുമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം അദനിമാരാണ് ‘അദനി ഗ്രാന്റ് സമ്മിറ്റ്’ -ൽ സംബന്ധിച്ചത്. അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ഡോ. ഫൈസല്‍ അഹ്‌സനി ഉളിയില്‍, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ഡോ. ഇബ്‌റാഹീം സിദ്ധീഖി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്‌ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദറൂസി, അഹ്‍മദുല്‍ കബീര്‍ അദനി വാരാമ്പറ്റ എന്നിവര്‍ ഗ്രാന്റ് സമ്മിറ്റിൽ പ്രസംഗിച്ചു.

Most Read: സിഖ് മതവികാരം വ്രണപ്പെടുത്തി; കങ്കണയെ വിളിച്ചു വരുത്തുമെന്ന് ഡെൽഹി നിയമസഭാ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE