തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സാമ്പത്തിക ഉറവിടം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിക്കുന്നു. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ് അന്വേഷണം നടത്തുക. ഈ പണത്തിന്റെ സ്രോതസും മറ്റ് വിവരങ്ങളും തേടിയാണ് കൂടുതൽ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ബെംഗളൂരുവിലെ വിദേശ വ്യവസായി ലഫീര്‍ മുഹമ്മദിന്റെ സ്‌ഥാപനത്തിൽ നടന്ന പരിശോധനയിൽ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് ഇഡിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ ഡി കസ്‌റ്റംസില്‍ നിന്ന് തേടിയിട്ടുണ്ട്. ഡോളര്‍ കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
Read Also: പിണറായി വിജയന്റെ പോലീസ് അത്ര ദുർബലമോ? പൂക്കോയ തങ്ങളെ എന്തുകൊണ്ട് പിടിക്കുന്നില്ല; കമറുദ്ദീൻ