ഡോളർ കടത്ത്; സ്‌പീക്കറെ ഉടൻ ചോദ്യം ചെയ്യും; നോട്ടീസ് നൽകുമെന്ന് കസ്‌റ്റംസ്‌

By News Desk, Malabar News
Dollar smuggling; The speaker will be questioned soon; Customs to issue notice
P Sreeramakrishnan
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം. ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും.സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും ഗുരുതര മൊഴിയാണ് സ്‌പീക്കർക്കെതിരെ നൽകിയിട്ടുള്ളത്.

ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്‌പീക്കർ ആവശ്യപ്പെട്ടുവെന്നാണ് ഇരുവരുടെയും മൊഴി. പ്രതികൾ മജിസ്‌ട്രേറ്റിനും കസ്‌റ്റംസിനും നല്‍കിയ മൊഴിയില്‍ സ്‌പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇതിന്റെ അടിസ്‌ഥാനത്തിൽ അടുത്ത ആഴ്‌ച നോട്ടീസ് നൽകി സ്‍പീക്കറെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്താനാണ് കസ്‌റ്റംസ്‌ നീക്കം.

സ്വർണക്കടത്ത് പ്രതികൾ കസ്‌റ്റംസിന് നൽകിയ മൊഴിയിൽ സ്‌പീക്കർ ഉള്‍പ്പടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് സ്‍പീക്കറെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്‌റ്റംസ്‌ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

കേസിൽ ഉന്നതരുടെ പേരുകള്‍ ഉണ്ടായതിനാല്‍ തന്നെ മൊഴികളില്‍ ആധികാരികത വരുത്താനാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിനല്‍കിയ ശേഷം തുടര്‍നടപടികളിലേക്ക് കസ്‌റ്റംസ്‌ നീങ്ങുന്നത്. അതേസമയം, ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പരസ്യമായി പ്രതികരിക്കാനില്ലെന്നുമാണ് സ്‌പീക്കർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE