കൊച്ചി: പെരുമ്പാവൂരിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് റോഡരികിൽ കിടന്ന് വൃദ്ധൻ മരിക്കാനിടയായ സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പെരുമ്പാവൂർ കാലടി കവലയിൽ കുഴഞ്ഞു വീണ കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് കൃത്യ സമയത്ത് ചികിൽസ കിട്ടാത്തതിനെ തുടർന്ന് മരണപ്പെട്ടത്.
കുഴഞ്ഞു വീണ ഗോവിന്ദൻ കുട്ടി ഒരു മണിക്കൂറോളം റോഡിൽ കിടന്നെങ്കിലും ആരും ആശുപത്രയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല. കോവിഡ് ആണോ എന്ന സംശയമായിരുന്നു കാരണം. തുടർന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ പോലീസ് ഉദ്യോഗസ്‌ഥരാണ് വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറും, ആലുവ റൂറൽ പോലീസ് മേധാവിയും നാലാഴ്‌ചകക്കം റിപ്പോർട് നൽകണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്‌റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു.
Also Read: കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും