തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്‌സൽ വഴി തിരുവന്തപുരത്ത് എത്തിച്ച 60 കിലോ കഞ്ചാവ് കൂടി എക്‌സൈസ് പിടികൂടി. കഞ്ചാവ് പാഴ്‌സൽ സർവീസിൽ നിന്നും വാങ്ങിയ അനൂപ് എന്നയാളെ പിടികൂടിയിട്ടുണ്ട്.
പാഴ്‌സൽ സ്‌ഥാപനത്തിൽ നിന്നും കഞ്ചാവ് പൊതികളെടുത്തവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അനൂപിലെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ അനൂപിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. അനൂപിനെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് അന്തിയൂർക്കോണം മൂങ്ങോട് ക്വാറിയിൽ വെച്ചിരുന്ന 60 കിലോ കഞ്ചാവു കൂടി കണ്ടെത്തിയത്. കേസിൽ പ്രതികളായ മറ്റ് നാല് പേർക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.
Malabar News: പാലക്കാട് പോത്തുണ്ടിയിൽ സംയോജിത ചെക്ക്പോസ്‌റ്റ് നിർമാണം ആരംഭിച്ചു