ദലിത് പെൺകുട്ടി പൂ പറിച്ചു; ഒഡിഷയിൽ 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്

By Desk Reporter, Malabar News
Odisha dalit_2020 Aug 21
Ajwa Travels

ഭുവനേശ്വർ: ദലിത് പെൺകുട്ടി പൂ പറിച്ചതിനെത്തുടർന്ന് 40 കുടുംബങ്ങൾക്ക് ഊരുവിലക്ക്. ഒഡിഷയിലെ ദേൻകനാൽ കാന്റിയോ കട്ടേനി ​ഗ്രാമത്തിലെ 40 കുടുംബങ്ങൾക്കാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന ജാതിയിലുള്ളയാളുടെ വീട്ടിൽ നിന്ന് 15 വയസുകാരി പൂ പറിച്ചുവെന്നാരോപിച്ചാണ് ഊരുവിലക്ക്.

രണ്ടുമാസം മുൻപാണ് സംഭവം നടന്നത്. പൂ പറിച്ചതിനെതിരെ കുടുംബം രം​ഗത്തെത്തിയതിനു പിന്നാലെ ​ഗ്രാമത്തിൽ രണ്ടു വിഭാ​ഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. തുടർന്നാണ് 40 കുടുംബങ്ങൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, സംഭവം നടന്ന ഉടൻ തന്നെ തങ്ങൾ മാപ്പു ചോദിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് നിരഞ്ജൻ നായിക് പറഞ്ഞു.

“പ്രശ്‌നം പരിഹരിക്കാൻ ഞങ്ങൾ ഉടൻ ക്ഷമാപണം നടത്തിയിരുന്നു, പക്ഷേ ഒരു വിഭാ​ഗം ആളുകൾ ഞങ്ങളെ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഞങ്ങളോട് സംസാരിക്കാൻ ആരെയും അനുവദിക്കുന്നില്ല, ഗ്രാമത്തിൽ നടക്കുന്ന സാമൂഹിക പരിപാടിയിൽ പങ്കെടുക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല. ”- നിരഞ്ജൻ നായിക് പറഞ്ഞു.

തങ്ങൾക്കു ഭക്ഷവസ്തുക്കൾ വിൽക്കാൻ കടക്കാർ തയ്യാറാകുന്നില്ല. അഞ്ചു കിലോമീറ്ററോളം നടന്നുപോയി വേണം അവശ്യ വസ്തുക്കൾ വാങ്ങാൻ. ​ഗ്രാമത്തിലെ മറ്റുള്ളവർ തങ്ങളോട് സംസാരിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും ​ഗ്രാമവാസിയായ ജ്യോതി നായിക് പറഞ്ഞു.

800 ഓളം കുടുംബങ്ങളാണ് ഈ ​ഗ്രാമത്തിൽ ഉള്ളത്. ഇതിൽ 40 കുടുംബങ്ങളാണ് ദലിത് വിഭാ​ഗത്തിൽ നിന്നുള്ളത്. ഊരുവിലക്കപ്പെട്ടവർ ജില്ലാ ഭരണകൂടത്തിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE