ന്യൂഡെൽഹി: മൊബൈൽ ടെലികോം കമ്പനികൾ സർക്കാരിനു നൽകാനുള്ള വിവിധ ഫീസുകൾക്ക് 4 വർഷം സാവകാശം നൽകാമെന്ന വാഗ്‌ദാനം വോഡഫോൺ ഐഡിയക്ക് പിന്നാലെ എയർടെലും സ്വീകരിച്ചു. മൊത്തവരുമാനം അടിസ്‌ഥാനമാക്കിയുള്ള ഫീസും, സ്‌പെക്‌ട്രം ഫീസുമാണ് ഇതിൽ ഉൾപ്പെടുന്നത്.
ടെലികോം രംഗത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഈയിടെ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വേണമോയെന്ന് അറിയിക്കാൻ കമ്പനികൾക്ക് സർക്കാർ 29 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ ആനുകൂല്യം സ്വീകരിക്കാനാണ് എയർടെല്ലിന്റെ തീരുമാനം.
നേരത്തെ ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ കമ്പനി പേയ്‌മെന്റ് മൊറട്ടോറിയം തിരഞ്ഞെടുക്കുമെന്നും, നെറ്റ്‌വർക്ക് സർവീസുകളുടെ അടിസ്‌ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി പണമൊഴുക്ക് വഴിതിരിച്ചു വിടുമെന്നും പറഞ്ഞിരുന്നു.
മൊറട്ടോറിയം സ്വീകരിക്കുന്നത് വഴി 40,000 കോടി രൂപയുടെ ബാധ്യത നാല് വർഷത്തേക്ക് നീട്ടി ലഭിക്കുമെന്നും, ഈ തുക വിപണിയിലെ മറ്റ് സുപ്രധാന ആവശ്യങ്ങൾ നിറവേറ്റാൻ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
Read Also: പ്രേക്ഷകമനം കീഴടക്കി ‘ഹൃദയ’ത്തിലെ ഗാനം; ഇതുവരെ 18 ലക്ഷത്തിലേറെ കാഴ്‌ചക്കാർ