നികാഹ് വേദിയിൽ നിന്ന് ‘സാന്ത്വന സദനത്തിന്’ കൈനീട്ടവുമായി നവവരൻ

By Desk Reporter, Malabar News
Santhwana Sadhanam _ Malabar News
'എന്റെ കൈനീട്ടം' പദ്ധതിയിലേക്കുള്ള തുക മുഹമ്മദ് റാഫി ജില്ലാ നേതാക്കൾക്ക് കൈമാറുന്നു
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‌ കുറ്റുളി യൂണിറ്റ് പ്രവർത്തകനും എസ്‌എസ്എഫ് അരീക്കോട് ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗവുമായ മുഹമ്മദ് റാഫി തന്റെ നികാഹ് ദിവസവും മനുഷ്യ സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കാതെ മാതൃകയായി.

തെരുവിലലയുന്നവരെ പുനരധിവസിപ്പിക്കുക, ലഹരിക്കടിമപ്പെട്ടവര്‍ക്ക് ചികിൽസ നല്‍കി മോചനം സാധ്യമാക്കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദഗ്‌ധ ചികിൽസ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ ഉയരുന്ന സാന്ത്വന സദനത്തിനുള്ള ‘എന്റെ കൈനീട്ടം’ പദ്ധതിയിലേക്ക് അരലക്ഷം രൂപയുമായാണ് മുഹമ്മദ് റാഫി വിവാഹ പന്തലിൽ നിന്ന് എത്തിയത്.

‘എന്റെ കൈനീട്ടം’ എന്ന പേരിൽ സാന്ത്വന സദനത്തിന് വേണ്ടി നടത്തി വരുന്ന ധനസമാഹരണ യജ്‌ഞത്തിലേക്ക് എസ്‌വൈഎസിന്റെ 604 യൂണിറ്റുകളിൽ നിന്നുള്ള ‘എന്റെ കൈനീട്ടം’ ഏറ്റുവാങ്ങൽ പരിപാടി നടക്കുന്ന വേദിയിലേക്കാണ് മുഹമ്മദ് റാഫി എത്തിയത്. നികാഹ് കഴിഞ്ഞ ഉടനെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് കുറ്റൂളി യൂണിറ്റിലെ പ്രവർത്തകരുമൊത്താണ് മണവാള വസ്‌ത്രത്തിൽ റാഫി സംഗമം നടക്കുന്ന വേദിയിലെത്തിയത്.

സംഗമം നടക്കുന്ന ‘സാന്ത്വന സദന’ വേദിയിലെത്തിയ മുഹമ്മദ് റാഫിയെ ജില്ലാ നേതാക്കൾ ആവേശപൂർവ്വം സ്വീകരിച്ചു. ജീവിതത്തിലെ അപൂർവ്വ സന്തോഷ തിരക്കുകൾക്കിടയിലും ആലംബഹീനർക്ക് അത്താണിയായി മാറാൻ ഉയരുന്ന ‘സാന്ത്വന സദന’ ത്തിന്റെ കാര്യം മറക്കാതെ മാതൃകയായ പ്രവർത്തകനെ നേതാക്കൾ പ്രാർഥനകൾ കൊണ്ടും ആശംസകൾ കൊണ്ടും പൊതിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE