കുസാറ്റില്‍ ഹോസ്‌റ്റലിന് തീയിട്ടു; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

By Central Desk, Malabar News
Hostel set on fire in Cusat; Five students were injured
Rep. Image
Ajwa Travels

കൊച്ചി: എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്‌ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ ഹോസ്‌റ്റലിന് തീയിട്ടു. എസ്‌എഫ്ഐ പ്രവര്‍ത്തകരും ഹോസ്‌റ്റൽ യൂണിയന്‍ പ്രവര്‍ത്തകരും തമ്മിലാണ് സംഘർഷം ഉടലെടുത്തത്.

സംഘർഷത്തിൽ ഹോസ്‌റ്റൽ മെസ് സെക്രട്ടറി അടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ പരുക്കേറ്റ അഞ്ചു വിദ്യാര്‍ഥികള്‍ ആശുപത്രിയിലാണ്. പിന്നിൽ എസ്‌എഫ്ഐ പ്രവർത്തകരാണെന്ന് എന്ന് ആരോപണമുണ്ട്. ബുധനാഴ്‌ച ഉച്ചയോടെയാണ് ആൺകുട്ടികൾ താമസിക്കുന്ന സഹാറ ഹോസ്‌റ്റലിൽ സംഘർഷമുണ്ടായത്. പുറത്തുനിന്നുള്ള ഒരു സംഘം ആളുകളുമായി എസ്‌എഫ്ഐ പ്രവർത്തകർ അക്രമം നടത്തി എന്നാണ് ആരോപണം.

സംഘര്‍ഷത്തിന് പിന്നാലെ വന്‍ പൊലീസ് സംഘം ക്യാമ്പസിലെത്തി. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പൊലീസും മര്‍ദ്ദിച്ചതായി പരാതിയുണ്ട്. തന്റെ മുറിയാണ് തീയിട്ടതെന്നാണ് എസ്‌എഫ്ഐ നേതാവ് വൈശാഖ് പറഞ്ഞു.

ഉച്ച കഴിഞ്ഞ് ക്ളാസില്ലാത്തതിനാൽ വിദ്യാർഥികൾ ഭക്ഷണം കഴിക്കാനായി ഹോസ്‌റ്റലിലേക്ക് കയറാനിരിക്കെയാണ് പുറത്തു നിന്നെത്തിയ ഒരു സംഘം ആളുകൾ മർദ്ദിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്. അക്രമത്തെ കുറിച്ച് ചോദിക്കാൻ ചെന്നതിന് പ്രതികാരമായാണ് ഹോസ്‌റ്റൽ മെസ് സെക്രട്ടറിയായ തന്നെ മർദ്ദിച്ചതെന്ന് ഹാനി പറയുന്നു.

Most Read: നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കു; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE