പിവി അൻവർ എംഎൽഎയുടെ അനധികൃത നിർമാണങ്ങൾ പൊളിച്ചു തുടങ്ങി

By Trainee Reporter, Malabar News
Illegal structures of PV Anwar MLA started demolishing
Ajwa Travels

നിലമ്പൂർ: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്‌ഥതയിലുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചു തുടങ്ങി. ചീങ്കണ്ണിപ്പാറയിലെ തടയണയും റോപ് വേയും ബോട്ട് ജെട്ടിയുമാണ് പൊളിച്ചുനീക്കി തുടങ്ങിയത്. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ നേരത്തെ തന്നെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

നേരത്തെ റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സികെ അബ്‌ദുൾ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ്‌വേ പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ്‌ പിഎസ്‌ ഗോപിനാഥൻ ഉത്തരവിട്ടിരുന്നു.

അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ ജനുവരി 25ന് റിപ്പോർട് ചെയ്യണമെന്നും ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്‌മാൻ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, രണ്ടാം തവണയും നടപടികൾ വൈകിയിരിക്ക വൈകിയിരിക്കുകയാണ്. മുൻപ് അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി നവംബർ 30ന് റിപ്പോർട് ചെയ്യാനാണ് ഉത്തരവ് നൽകിയിരുന്നത്. എന്നാൽ, ഈ ഉത്തരവ് നടപ്പാകാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് നൽകിയത്.

നിർമാണങ്ങൾ പൊളിച്ചു നീക്കാൻ രണ്ടാഴ്‌ചത്തെ സാവകാശം വേണമെന്ന് അബ്‌ദുൾ ലത്തീഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഓംബുഡ്‌സ്‌മാൻ സമയം അനുവദിച്ചു നൽകിയിരുന്നില്ല. തുടർന്നാണ് ഇന്ന് മുതൽ നിർമാണങ്ങൾ പൊളിച്ചു തുടങ്ങിയത്. 2015- 2016 കാലയളവിലാണ് കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎ തടയണകൾ നിർമിച്ചത്. അനുമതിയില്ലാതെയാണ് നിർമാണമെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് നിലവിലെ നടപടികൾ.

Most Read: ‘കൂടെ നിന്നവർക്ക് നന്ദി’; ബാബു ആശുപത്രി വിട്ടു, നിറകണ്ണുകളോടെ മാതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE