ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ടീം ദക്ഷിണാഫ്രിക്കയിൽ എത്തി

By News Bureau, Malabar News
India tour of South Africa
Ajwa Travels

കേപ് ടൗൺ: ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ എത്തി. പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് കളിക്കാർ ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ഡിസംബർ 26ന് പരമ്പര ആരംഭിക്കും. മൂന്ന് മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചിട്ടില്ല.

ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വൈകിയാണ് ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ പര്യടനത്തിലെ ടി-20 പരമ്പര മാറ്റിവെച്ചിട്ടുണ്ട്.

മൂന്ന് വീതം ടെസ്‌റ്റുകളും ഏകദിനങ്ങളും നാല് ടി-20കളുമുള്ള ദക്ഷിണാഫ്രിക്ക- ഇന്ത്യ പരമ്പര ഡിസംബർ 17 മുതൽ ജനുവരി 26 വരെ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഒമൈക്രോൺ ബാധ രൂക്ഷമായതോടെ മൽസരം വൈകുകയായിരുന്നു.

അതേസമയം വൈസ് ക്യാപ്റ്റനായി ടീമിൽ ഇടം നേടിയ രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതിനാൽ ഇന്ത്യൻ നിരയിൽ ഉണ്ടാകില്ല. പകരം ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചൽ ടീമിൽ ഇടം നേടി. ന്യൂസീലൻഡിനെതിരായ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്‌പ്രീത്‌ ബുംറ, ഷർദുൽ താക്കൂർ, ലോകേഷ് രാഹുൽ എന്നിവർ ടീമിലേക്ക് തിരികെയെത്തി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഹനുമ വിഹാരിയും ടീമിലെത്തി.

എന്നാൽ രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, അക്‌സർ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ പരുക്കേറ്റ് പുറത്തായി. അതേസമയം മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ ടീമിൽ തുടരും. പരമ്പരയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ ശ്രേയാസ് അയ്യർ ടീമിൽ സ്‌ഥാനം നിലനിർത്തി. നവദീപ് സെയ്നി, സൗരഭ് കുമാർ, ദീപക് ചഹാർ, അർസാൻ നഗ്‌വസ്‌വല്ല എന്നിവരാണ് സ്‌റ്റാൻഡ് ബൈ താരങ്ങൾ.

Most Read: ഒമൈക്രോണ്‍; സ്വയം നിരീക്ഷണത്തില്‍ അലംഭാവമരുത്- ഓർമിപ്പിച്ച് ആരോഗ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE